എസ് ബി ഐ ചെക്ക് പേയ്‌മെന്റ് സംവിധാനത്തിൽ ജനുവരി 1 മുതൽ വൻമാറ്റങ്ങൾ

സ്റ്റേറ്റ്‌ ബാങ്ക് ഓഫ് ഇന്ത്യ ചെക്ക് പേയ്‌മെന്റ് സംവിധാനത്തിൽ മാറ്റം വരുത്തുന്നു. ജനുവരി ഒന്ന് മുതൽ 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾഉപയോഗിക്കാൻ ഉപഭോക്താക്കൾ അവരെപ്പറ്റിയുള്ള പ്രധാന വിവരങ്ങൾ റീകൺഫേം ചെയ്യേണ്ടി വരും.

പോസിറ്റീവ് പേ സിസ്റ്റം എന്നറിയപ്പെടുന്ന ഈ സംവിധാനം നടപ്പാക്കപ്പെടുന്നത് റിസർവ്വ് ബാങ്ക് നിർദ്ദേശങ്ങൾക്കനുസൃതമായാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ വേണ്ടിയാണിത്.
ഇനി മുതൽ ചെക്ക് ഇഷ്യൂ ചെയ്യുന്നയാൾ കൂടുതൽ വിവരങ്ങൾ കൈമാറേണ്ടി വരും. അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് തുക, തിയ്യതി, ചെക്ക് ഇഷ്യൂ ചെയ്യപ്പെട്ടിരിക്കുന്ന ആളുടെ പേര് എന്നിവയാണവ. എസ് ബി ഐ യുടെ എല്ലാ ബാങ്കുകൾക്കും ഉപഭോക്താക്കൾക്ക് പോസിറ്റീവ് പേ സിസ്റ്റം എന്ന ഓപ്ഷൻ നൽകാൻ നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്.
റിസർവ്വ് ബാങ്ക് രണ്ട് മാസം മുമ്പാണ് പോസിറ്റീവ് പേ സിസ്റ്റം ഏർപ്പെടുത്തിയത്. ഇതനുസരിച്ച് വലിയ തുകയ്ക്കുള്ള ചെക്ക് ഇഷ്യൂ ചെയ്ത ആൾ പ്രധാന വിവരങ്ങൾ റീകൺഫേം ചെയ്യണം. ഈ വിവരങ്ങൾ ഇലൿട്രോണിക്കലായോ എസ് എം എസ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ എ ടി എം വഴിയോ ഡ്രോയീ ബാങ്കിന് സമർപ്പിക്കാവുന്നതാണ്. എന്തെങ്കിലും പൊരുത്തക്കേടുകൾ സി ‌ടി‌ എസ് ഡ്രോയീ ബാങ്കിനെ അറിയിച്ചാൽ ഉടൻ പരിഹാര നടപടികൾ സ്വീകരിക്കും.


Ismail Meladi
Ismail Meladi  

Related Articles

Next Story

Videos

Share it