ഡിജിറ്റല്‍ വായ്പയ്ക്ക് മണപ്പുറം ഫിനാന്‍സിന്റെ മാ-മണി ആപ്പ്

മണപ്പുറം ഫിനാന്‍സിന്റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഒരു കുടയ്ക്കു കീഴില്‍ ലഭ്യമാക്കുന്ന മാ-മണി അപ്ലിക്കേഷന്‍ എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. വ്യക്തിഗത വായ്പ, ബിസിനസ് വായ്പ, വിട്ടുപകരണങ്ങള്‍ക്കുള്ള വായ്പ, വാഹന വായ്പ തുടങ്ങി ഒട്ടേറെ വായ്പാ സേവനങ്ങള്‍ മാ-മണിയില്‍ ലഭ്യമാണ്. ഒന്നാം നിര (ടിയര്‍ വണ്‍), രണ്ടാം നിര (ടിയര്‍ റ്റു) പട്ടണങ്ങളിലെ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഇതു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഉപയോക്താക്കളുടെ തിരക്കേറിയ ജീവിതത്തില്‍ അവര്‍ക്ക് ആവശ്യമുള്ള ധനകാര്യ സേവനങ്ങള്‍ ലളിതമായ നടപടിക്രമങ്ങളോടെ വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് മാ-മണി ആപ്പ് അവതരിപ്പിച്ചതെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ വി. പി. നന്ദകുമാര്‍ പറഞ്ഞു.
ഡിജിറ്റല്‍ ധനകാര്യ സേവന രംഗത്ത് പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മാ-മണി അവതരിപ്പിച്ചത്. മൊബൈല്‍ ഫോൺ വഴി വായ്പകള്‍ക്ക് അപേക്ഷിക്കാനും അപേക്ഷ ട്രാക്ക് ചെയ്യാനും അക്കൗണ്ട് മാനേജ് ചെയ്യാനും മാ-മണി ആപ്പിലൂടെ കഴിയും. ഇതുവരെ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കാത്ത ജനവിഭാഗങ്ങളിലേക്ക് വായ്പാ സേവനങ്ങളെത്തിക്കാനും ഈ ആപ്പ് ലക്ഷ്യമിടുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it