മണപ്പുറം നന്ദകുമാറിന് ഹുറുന്‍ പുരസ്‌കാരം

ഹുറുന്‍ ഇന്ത്യ നല്‍കുന്ന ദേശീയ പുരസ്‌കാരം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് മാനേജിംഗ് ഡയറക്റ്റര്‍ വി പി നന്ദകുമാറിന്. ബിസിനസ് സംരംഭകത്വ രംഗത്തെ നേട്ടങ്ങള്‍ക്കുള്ള ഹുറുന്‍ ഇന്ത്യയുടെ 'ഹുറുന്‍ ഇന്‍ഡസ്ട്രി അചീവ്മെന്റ് അവാര്‍ഡ് 2022' ആണ് നന്ദകുമാറിന് സമ്മാനിച്ചത്.

മുംബൈയില്‍ നടന്ന 1പത്താമത് ഹുറുന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ ഹുറുന്‍ റിപോര്‍ട്ട് ഗ്ലോബല്‍ ചെയര്‍മാന്‍ റുപര്‍ട്ട് ഹുഗെവര്‍ഫ്, ഹുറുന്‍ ഇന്ത്യ എംഡിയും ഫൗണ്ടറുമായ അനസ് റഹ്‌മാന്‍ ജുനൈദ് എന്നിവരില്‍ നിന്ന് വി പി നന്ദകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ബാങ്കിംഗ് ഇതര ധനകാര്യ സേവന സംരംഭകത്വ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് മുന്നേറുന്ന മണപ്പുറം ഫിനാന്‍സിനു ലഭിച്ച വലിയ അംഗീകാരമാണിതെന്ന് വി പി നന്ദകുമാര്‍ പ്രതികരിച്ചു.

ഗോദ്റേജ് ഗ്രൂപ്പ് ചെയര്‍മാന്‍, ആദി ഗോദ്റേജ്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടര്‍, ഡോ. സൈറസ് എസ് പുനവാല, ഇന്‍ഫോസിസ് സഹസ്ഥാപകന്‍, ക്രിസ് ഗോപാല കൃഷ്ണന്‍, ആര്‍.പി.ജി ഗ്രൂപ്പ്, ചെയര്‍ പേഴ്‌സണ്‍, സഞ്്ജീവ് ഗോയങ്ക തുടങ്ങിയ വ്യവസായ പ്രമുഖരാണ് മുന്‍വര്‍ഷങ്ങളിലെ ഹുറുന്‍ പുരസ്‌കാര ജേതാക്കള്‍.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it