മൈക്രോ ഫിനാൻസ് ബിസിനസ് മെച്ചപ്പെടുന്നു, കാരണങ്ങൾ അറിയാം

ക്രെഡിറ്റ് ചെലവ് കുറയുന്നതും, പലിശ നിരക്ക് വർധനവും മൈക്രോ ഫിനാൻസ് കമ്പനികളുടെ തിരിച്ചു വരവിന് സഹായകരം
Image : Dhanam
Image : Dhanam
Published on

റിസർവ്‌ ബാങ്ക് പലിശ മാർജിൻ പരിധി നിർത്തലാക്കിയത് മൈക്രോ ഫിനാൻസ് (Microfinance) കമ്പനികൾക്ക് വായ്‌പ നിരക്കുകൾ നിശ്ചയിക്കുന്നതിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചതോടെ ലാഭ ക്ഷമത മെച്ചപ്പെട്ടതായി ക്രിസിൽ റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടു. വിവിധ പദ്ധതികളിലൂടെ തടസ്സമില്ലാത്ത ധന സഹായം സർക്കാരും ബാങ്കുകളും നൽകിയത് കോവിഡ് പ്രതിസന്ധി കാല ഘട്ടത്തിന് ശേഷം തിരിച്ചു വരവിന് സാധ്യത വർധിപ്പിച്ചു.

ക്രെഡിറ്റ് ചെലവുകൾ മൈക്രോ ഫിനാൻസ് കമ്പനികൾക്ക് വർധിച്ചെങ്കിലും പലിശ നിരക്ക് വര്ധനവിലൂടെ അധിക ചെലവുകൾ നികത്താൻ സാധിച്ചു. മുൻ മാസങ്ങളിൽ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും എൻ ബി എഫ് സി കളും 1.5 % മുതൽ 2 % വരെ പലിശ നിരക്ക് വർധിപ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിൽ ക്രെഡിറ്റ് ചെലവുകൾ 4 മുതൽ 5 % മായി വർധിച്ചു. മൈക്രോ ഫിനാൻസ് കമ്പനികൾക്ക് കോവിഡ് കാലത്ത് മതിയായ കരുതൽ പണം മാറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ് ക്രെഡിറ്റ് ചെലവുകൾ ഉയർന്നത്.

ആസ്തികൾ സംബന്ധിച്ച കരുതൽ തുക കുറക്കാൻ കഴിയുന്ന സാഹചര്യത്തിൽ ഈ സാമ്പത്തിക വർഷം ക്രെഡിറ്റ് ചെലവുകൾ 2.8 % വരെ കുറയുമെന്ന് കരുതുന്നു. ഗ്രാമീണ മേഖലയിൽ വായ്‌പ ഡിമാൻറ്റ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വർഷം വായ്‌പ വിതരണം 25 മുതൽ 30 % വർധിക്കുമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് അനുമാനിക്കുന്നു.

വായ്‌പ തിരിച്ചടവും മെച്ചപ്പെട്ടിട്ടുണ്ട്, നഷ്ട സാധ്യതയുള്ള വായ്‌പ പോർട്ട്ഫോളിയോ യിലും കുറവുണ്ട്.2018 -22 കാലയളവിൽ സ്വർണ വായ്‌പയിൽ 20 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിച്ചു

ഭാവിയിൽ വിപണിയിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനെ നേരിടാൻ മൈക്രോ ഫിനാൻസ് കമ്പനികൾ റിസ്ക് മാനേജ് മെൻറ്റ് മെച്ചപ്പെടുത്തണമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com