മുത്തൂറ്റ് ഫിന്‍കോര്‍പ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഇന്‍ഷുറന്‍സും വായ്പയും

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡിന്റെ (MFL) ഡിജിറ്റല്‍ ഫൈനാൻഷ്യല്‍ പ്ലാറ്റ്ഫോം അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ്, വായ്പാ പദ്ധതികളും ആരംഭിക്കുന്നു. വ്യക്തഗതവായ്പ കളും ഭവന-ഇരുചക്ര വായ്പവായ്പകളുമാണ്‌മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ എന്ന പ്ലാറ്റ്ഫോം വഴി ലഭ്യമാക്കുക.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി പ്രതിദിനം 20,000 ഇടപാടുകളാണ് നടക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് ലക്ഷത്തോളം പേര്‍ ഇതിനകം ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. അടുത്ത ആറു മാസത്തിനുള്ളില്‍ പുതിയ ഉത്പന്നങ്ങള്‍ കൂടി അവതരിപ്പിക്കുന്നതോടെ പ്രതിദിന ഇടപാടുകളുടെ എണ്ണം 80,000വും ആപ് ഡൗണ്‍ലോഡുകള്‍ 10 ലക്ഷവും ആക്കി വര്‍ധിപ്പിക്കാനാണ് പദ്ധതിയിടുതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ സി.ഇ.ഒ ചന്ദ്രന്‍ കെയ്ത്തന്‍ പറഞ്ഞു.

നിലവില്‍ വീടുകളില്‍ എത്തിയും മുത്തൂറ്റ് ഫിന്‍കോര്‍പ് ശാഖകളിലൂടെയും ചെറു ബിസിനസ് വായ്പകള്‍, സ്വര്‍ണ പണയ വായ്പകള്‍ എന്നിവ ലഭ്യമാക്കുന്നുണ്ട്. ഇതുകൂടാതെ ഡിജിറ്റല്‍ ഗോള്‍ഡ്, കടപ്പത്രങ്ങള്‍ (NCDs) എന്നീ നിക്ഷേപ പദ്ധതികളും ഗ്രൂപ്പിനുണ്ട്.

Related Articles
Next Story
Videos
Share it