നിങ്ങളുടെ എല്ലാ വായ്പാ ആവശ്യങ്ങള്‍ക്കും മുത്തൂറ്റ് 'ഗോള്‍ഡ്മാന്‍'

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണവായ്പ ബാങ്കിംഗേതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് 'ഗോള്‍ഡ്മാന്‍' എന്ന തങ്ങളുടെ പുതിയ ഭാഗ്യ ചിഹ്നം അവതരിപ്പിച്ചുകൊണ്ടുള്ള വിപുലമായ വിപണന പ്രചാരണപരിപാടി പ്രഖ്യാപിച്ചു. 'പൊന്ന് പണിയെടുക്കട്ടെ, സ്വപ്‌നങ്ങള്‍ നിറവേറട്ടെ' എന്ന പ്രചരണവാക്യത്തിലൂടെ''നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്വര്‍ണം'' എന്ന സന്ദേശവും ഇതോടൊപ്പം നല്‍കും.

ആളുകളുടെ വിവിധ വായ്പ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സ്വയം ശാക്തീകരിക്കുന്നതിനും മുത്തൂറ്റ് ഫിനാന്‍സ് നല്‍കുന്ന സ്വര്‍ണവായ്പകളെ പ്രത്യേകം എടുത്തു കാണിക്കുന്ന വിധത്തിലാവും പ്രചാരണ പരിപാടികള്‍. വീട്ടില്‍ നിഷ്‌ക്രിയമായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം എങ്ങനെ ഉപയോഗപ്പെടുത്താമെന്നും സ്വര്‍ണവായ്പകള്‍ എതു കാലത്ത് എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ഈ പ്രചാരണ പരിപാടി വിശദീകരിക്കുന്നു.
മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്‌സ് ആണ് ഈ പ്രചാരണ പരിപാടിയുടെ ആശയവും രൂപകല്‍പ്പനയും നടത്തിയിട്ടുള്ളത്. ഹാസ്യരസപ്രദാനമായ സമീപനമാണ് ഈ പ്രചാരണപരിപാടിക്കു കമ്പനി സ്വീകരിച്ചിട്ടുള്ളത്. ജോണി ആന്റണി, ബ്രഹ്‌മാനന്ദ്, സാധു കോകില, റെഡിന്‍ കിംഗ്സ്ലി തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ കോമിക് മുഖങ്ങള്‍ യഥാക്രമം മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ നാല് ഭാഷകളില്‍ എത്തുന്നു.
ആരാണ് 'ഗോള്‍ഡ്മാന്‍'?
വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന നിഷ്‌ക്രിയ സ്വര്‍ണ്ണത്തെ 'ഗോള്‍ഡ്മാന്‍' എന്ന കഥാപാത്രത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നു. എല്ലാ വിഭാഗത്തിലുംപെട്ട ആളുകളുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാമെന്നും വിപണിയിലെ മറ്റ് വായ്പാ ഓപ്ഷനുകളെ അപേക്ഷിച്ച് സ്വര്‍ണ്ണവായ്പകള്‍ എങ്ങനെ ഏറ്റവും സൗകര്യപ്രദമാകുന്നുവെന്നും ക്യാംപെയ്ന്‍ എടുത്തുകാണിക്കുന്നു. വിദേശപഠനം, ബിസിനസ് ആവശ്യങ്ങള്‍, വീട് മെച്ചപ്പെടുത്തല്‍ തുടങ്ങിയ നിരവധി സന്ദര്‍ഭങ്ങളില്‍ വീട്ടിലെ നിഷ്‌ക്രിയ സ്വര്‍ണ്ണം അതിന്റെ ഉടമകള്‍ക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് പ്രചാരണപരിപാടി കാണിച്ചുതരുന്നു.
മൂന്ന് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പ്രചാരണപരിപാടികള്‍ക്ക് ടിവി, പ്രിന്റ്, റേഡിയോ, കേബിള്‍ ടിവി, മാഗസിനുകള്‍, തിയേറ്റര്‍, മള്‍ട്ടിപ്ലക്സ്, ബിടിഎല്‍, ഓടിടി, യൂട്യൂബ്, സോഷ്യല്‍ മീഡിയ, ഓണ്‍ ഗ്രൗണ്ട് ആക്ടിവേഷനുകള്‍, സോഷ്യല്‍ മീഡിയ, മറ്റ് ഡിജിറ്റല്‍ അസറ്റുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു.
ആകര്‍ഷകമായ പലിശ നിരക്കുകള്‍, വേഗത്തിലും എളുപ്പത്തിലുമുള്ള ഡോക്യുമെന്റേഷന്‍, പ്രോസസ്സിംഗ് ഫീ ഒഴിവ്, തല്‍ക്ഷണ ലോണ്‍ വിതരണം, ഐ-മുത്തൂറ്റ് മൊബൈല്‍ ആപ്പിലൂടെ 24 മണിക്കൂറും ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യം, ഓവര്‍ഡ്രാഫ്റ്റ് സൗകര്യം, 24 കാരറ്റ് ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് പോയിന്റുകള്‍ തുടങ്ങിയ സവിശേഷതകളും മുത്തൂറ്റ് ഫിനാന്‍സ് ഗോള്‍ഡ് ലോണ്‍ വാഗ്ദാനം ചെയ്യുന്നു. ലോണ്‍ അറ്റ് ഹോം സേവനവും ലഭ്യമാക്കിയിട്ടുണ്ട്. വാട്‌സാപ്പ് ബിസിനസ്, ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം എന്നിവയിലൂടെയുള്ള തിരിച്ചടവ് ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.
'' ഞങ്ങളുടെ പേരില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം പുതിയവര്‍ ഉള്‍പ്പെടെ കൂടുതല്‍ ചെറുപ്പക്കാരിലേക്ക് എത്തിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ ചെറുപ്പക്കാര്‍ സാമ്പത്തിക സാക്ഷരതയുള്ളവരാണ്. ഞങ്ങളുടെ സ്വര്‍ണ്ണ വായ്പകള്‍ അവരുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ അനുയോജ്യമാണെന്നു ഞങ്ങള്‍ കരുതുന്നു. വേഗമേറിയതും എളുപ്പമുള്ളതുമായ ഒരു പരിഹാരമായി സ്വര്‍ണ്ണവായ്പയെ കണക്കാക്കുന്നവര്‍ ജനസംഖ്യയില്‍ ഒരു ഭാഗമേയുള്ളു. ഇത് അവതരിപ്പിക്കുകയാണ് ഈ പ്രചാരണപരിപാടിയുടെ ലക്ഷ്യം.'', മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ ആര്‍ ബിജിമോന്‍ പറഞ്ഞു.
കൂടുതല്‍ ആളുകളിലേക്ക് എത്തുവാന്‍ വൈവിധ്യമാര്‍ന്ന മാധ്യമ മിക്‌സ് ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് പുതിയ വിപണന പ്രചാരണപരിപാടിയെക്കുറിച്ച് മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്ക്സ് മാനേജിംഗ് ഡയറക്ടര്‍ രാജു മേനോന്‍ അഭിപ്രായപ്പെട്ടു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it