കൂടുതല്‍ ഫീച്ചേഴ്‌സുമായി 'മുത്തൂറ്റ് ഓണ്‍ലൈന്‍' വെബ് ആപ്ലിക്കേഷന്‍

രാജ്യത്തെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ 'മുത്തൂറ്റ് ഓണ്‍ലൈന്‍' വെബ് ആപ്ലിക്കേഷന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. മുത്തൂറ്റ് ഫിനാന്‍സിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്്‌സാണ്ടര്‍ മുത്തൂറ്റ് പുതിയ പതിപ്പ് അവതരിപ്പിച്ചു.

ഉപഭോക്താക്കള്‍ക്ക് അവരുടെ വീടുകളിലിരുന്ന് സൗകര്യപ്രദമായ സമയത്ത് മുത്തൂറ്റ് ഫിനാന്‍സ് (Muthoot Finance) ലഭ്യമാക്കുന്ന സേവനങ്ങള്‍ ഉപയോഗിക്കാനും ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതാണ് പുതുക്കിയ വെബ് ആപ്ലിക്കേഷന്‍.സ്വര്‍ണ വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ എന്നിവ ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള ലോണ്‍ തിരിച്ചടവുകള്‍ക്കുമായി വെബ് ആപ്ലിക്കേഷനില്‍ നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രജിസ്‌ട്രേഷന്‍ ഇല്ലാതെ വേഗത്തിലുള്ള തിരിച്ചടവ്, സുരക്ഷിതത്വം ഉറപ്പാക്കുന്ന ഓതന്റിക്കേഷന്‍ രീതി, ലോണ്‍ കാല്‍ക്കുലേറ്റര്‍, എളുപ്പത്തിലുള്ള അപ്പോയിന്റ്‌മെന്റ് ബുക്കിംഗ്, ബില്ല് അടയ്ക്കല്‍, ഇന്‍ഷുറന്‍സ് വാങ്ങല്‍, ഹോസ്പിക്യാഷ് ഓണ്‍ലൈനായി പുതുക്കല്‍, പലിശരഹിത ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വാങ്ങല്‍, എംജിബിസി ഗോള്‍ഡ് കോയിന്‍ തവണകളുടെ തിരിച്ചടവ് തുടങ്ങിയ ഫീച്ചറുകളെല്ലാം ആപ്പില്‍ ലഭ്യമാക്കിയിരിക്കുന്നു.
ഡിജിറ്റലൈസേഷന്റെ ഭാഗമായി കമ്പനി അതിന്റെ ഐ-മുത്തൂറ്റ് ആപ്പ് പുതുക്കിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ടായ മട്ടുവുമായി സംയോജിപ്പിച്ച് വാട്‌സാപ്പ് ഗോള്‍ഡ് ലോണ്‍ സൗകര്യം ആരംഭിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യാധിഷ്ഠിത സാമ്പത്തിക സേവനങ്ങളുടെ ഈ യുഗത്തില്‍ എല്ലാ തലമുറകളിലുമുള്ള ഇടപാടുകാരെ പ്രചോദിപ്പിക്കുവാന്‍ കഴിയുന്ന വിധത്തില്‍ നവീന ഉത്പന്നങ്ങള്‍ പുറത്തിറക്കുവാന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തെ മുഖ്യസ്ഥാനത്തു നിര്‍ത്തി ഒരു ഏകജാലക വൈവിധ്യവത്കൃത സാമ്പത്തിക സൂപ്പര്‍മാര്‍ക്കറ്റ് സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.


Dhanam News Desk
Dhanam News Desk  
Next Story
Share it