മുത്തൂറ്റും ലുലുവും കൈകോര്‍ക്കുന്നു; പ്രവാസികള്‍ക്ക് സ്വര്‍ണ വായ്പ തിരിച്ചടവ് എളുപ്പമാവും

മൂത്തൂറ്റ് ഫിനാന്‍സും (Muthoot Finance) മണി എക്‌സ്‌ചേഞ്ച്, ട്രാന്‍സ്ഫര്‍ കമ്പനിയായ ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചും (Lulu International Exchange) സഹകരിക്കുന്നു. യുഎഇയിലെ മണി എക്‌സ്‌ചേഞ്ച്, ട്രാന്‍സ്ഫര്‍ കമ്പനിയായ ലുലുവുമായി കളക്ഷന്‍ പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്നതിന് ധാരണാ പത്രം ഒപ്പുവെച്ചു. പ്രമുഖ സ്വര്‍ണ വായ്പ എന്‍ബിഎഫ്‌സി ആയ മൂത്തൂറ്റ് ഫിനാന്‍സിന്റെ യുഎഇ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് നാട്ടിലെ വായ്പയുടെ പണം കൈമാറ്റം എളുപ്പമാക്കുകയാണ് ലക്ഷ്യം.

4 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് മൂത്തൂറ്റ് ഫിനാന്‍സിന് യുഎഇയില്‍ ഉള്ളത്. ലുലു എക്‌സ്‌ചേഞ്ചിന്റെ യുഎഇയിലുടനീളമുള്ള 89 ശാഖകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മൂത്തൂറ്റ് ഫിനാന്‍സിന്റെ വായ്പകള്‍ അടയ്ക്കാം. ഇന്ത്യയില്‍ മുത്തൂറ്റ് ഫിനാന്‍സിന് 4600-ലധികം വരുന്ന ശാഖകളാണ് ഉള്ളത്. മുത്തൂറ്റ് ഫിന്‍സെര്‍വുമായുള്ള പങ്കാളിത്തത്തോടെയാണ് സേവനം അവതരിപ്പിക്കുന്നത്.

താമസിയാതെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയും വായ്പാ തിരിച്ചടവ് സാധ്യമാവുമെന്ന് ലുലു അറിയിച്ചിട്ടുണ്ട്. 2021-22 സമ്പത്തിക വര്‍ഷം 4,031 കോടി രൂപയുടെ ലാഭമാണ് മൂത്തൂറ്റ് ഫിനാന്‍സ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ കമ്പനിയുടെ സംയോജിത ആസ്തി മൂല്യം (എയുഎം) 11 ശതമാനം വളര്‍ച്ചയോടെ 64,494 കോടി രൂപയിലെത്തിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it