400 കോടിയുടെ എന്‍സിഡി; നിക്ഷേപകര്‍ക്ക് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകള്‍ വഴി അപേക്ഷിക്കാം

മുത്തൂറ്റ്ബ്ലൂ അഥവാ മുത്തൂറ്റ്പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ് സെക്യൂര്‍ഡ്‌ നോണ്‍കണ്‍വെര്‍ട്ടബിള്‍ ഡിബെഞ്ചറുകളുടെ (എന്‍സിഡി)ഇഷ്യു ആരംഭിച്ചു. 200 കോടി രൂപസമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഇഷ്യുവിന് കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മറ്റൊരു 200 കോടി രൂപ കൂടിച്ചേര്‍ത്ത് ആകെ 400 കോടിരൂപ സമാഹരിക്കാന്‍ കമ്പനിക്ക് അനുമതിയുണ്ട്.

എന്‍സിഡി വഴി സമാഹരിക്കുന്ന തുക, വായ്പകള്‍നല്‍കുന്നതിനും പലിശതിരിച്ചടയ്ക്കുന്നതിനും നിലവിലുള്ളവായ്പാത്തുക അടച്ചുതീര്‍ക്കുന്നതിനും മറ്റുമാണ് വിനിയോഗിക്കുക. 1000 രൂപ മുഖവിലയുള്ളഎന്‍സിഡികളുടെ ഇഷ്യുവാണ് 2022 ജനുവരി 5-ന് ആരംഭിച്ചിരിക്കുന്നത്.
10,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. സെക്യൂര്‍ഡ് എന്‍സിഡികള്‍ക്ക് 27 മാസം, 38 മാസം, 72 മാസം, 96 മാസം എന്നിങ്ങനെ 10 കാലാവധി ഓപ്ഷനുകള്‍ ഉണ്ട്.നിക്ഷേപകര്‍ക്ക് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകള്‍ വഴി അപേക്ഷിക്കാം
ഈ നിക്ഷേപങ്ങള്‍ക്ക് 8.30% മുതല്‍ 9.37% വരെ നിരക്കുകളിലുള്ള ആദായമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇഷ്യുവിന് ജനുവരി 5 മുതല്‍ ജനുവരി 28 വരെ അപേക്ഷിക്കാം. സെബി ചട്ടങ്ങളനുസരിച്ച് മുന്‍കൂട്ടി ക്ലോസ്‌ചെയ്യാനും ക്ലോസിംഗ് തീയതിനീട്ടാനും അനുമതിയുണ്ട്. ക്രിസില്‍ എ+/സ്റ്റേബ്ള്‍ റേറ്റിംഗും ഈ ഇഷ്യുവിന് ലഭിച്ചിട്ടുണ്ട്.
2021 ഏപ്രില്‍ മുതല്‍ 2022ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍, എന്‍സിഡി പബ്ലിക് ഇഷ്യു മുഖാന്തരം 665.11 കോടിരൂപയും മാര്‍ക്കറ്റ് ലിങ്ക്ഡ് എന്‍സിഡി മുഖാന്തരം 500 കോടി രൂപയും പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ 75 കോടിരൂപയും സമാഹരിക്കാന്‍ കമ്പനിക്കു സാധിച്ചു.
ഉപയോക്താക്കളുടെ വിവിധ ജീവിത ഘട്ടങ്ങളിലെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന വൈവിധ്യമാര്‍ന്ന പോര്‍ട്‌ഫോളിയോ ആണ് മുത്തൂറ്റ് ഫിന്‍കോർപിന്റേതെന്ന് നിര്‍ദിഷ്ട എന്‍സിഡി ഇഷ്യുവിനെപ്പറ്റി സംസാരിക്കവേ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മുത്തൂറ്റ്ഫിന്‍കോര്‍പ് എംഡിയുമായ തോമസ്‌ജോണ്‍ മുത്തൂറ്റ് പറഞ്ഞു.


Related Articles
Next Story
Videos
Share it