103 ശതമാനം ലാഭ വളര്‍ച്ച നേടി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്

2023 ജൂണ്‍ 30-ന് അവസാനിച്ച പാദത്തില്‍, 103 ശതമാനം ത്രൈമാസ ലാഭവളര്‍ച്ച രേഖപ്പെടുത്തി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്. മൊത്തം വരുമാനത്തിലും വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 114.07 കോടിയെ അപേക്ഷിച്ച് ഈ പാദത്തില്‍ മൊത്തം വരുമാനം 156.20 കോടി രൂപയാണ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് നേടിയത്.

103 ശതമാനം ലാഭ വളര്‍ച്ചയോടെ അറ്റാദായം 21.98 കോടിയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 10.82 കോടിയായിരുന്നു. നികുതിക്ക് മുമ്പുള്ള ലാഭം 30.43 കോടി രൂപയാണ്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 593 കോടി രൂപ ഈ പാദത്തില്‍ വര്‍ധിച്ചു.

ഈ പാദത്തില്‍ കമ്പനിയുടെ അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.44 ശതമാനം എന്ന നിലയില്‍ ശക്തമായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മുത്തൂറ്റ് മിനി ഫിനാന്‍ഷ്യേഴ്‌സ് 50 പുതിയ ശാഖകള്‍ തുറന്ന് രാജ്യത്തുടനീളം ശൃംഖല വിപുലീകരിച്ചു. ഇപ്പോള്‍ മൊത്തം 870 ലധികം ശാഖകളായ. 2024 സാമ്പത്തിക വര്‍ഷാവസാനത്തോടെ ആയിരത്തിലധികം ശാഖകള്‍ എന്ന നാഴികക്കല്ലാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

''ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച സ്വര്‍ണ വായ്പാ അനുഭവം ലഭ്യമാക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധരാണ്, വിപണിയില്‍ നേതൃത്വ സ്ഥാനത്ത് തുടരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതിനായി നൂതനവും മികച്ച സാമ്പത്തിക സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് തുടരും'' മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

സേവനങ്ങള്‍ തുടര്‍ച്ചയായി നവീകരിക്കുമെന്ന് മുത്തൂറ്റ് മിനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ഇ മത്തായി കൂട്ടിച്ചേര്‍ത്തു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it