ധനം ബിഎഫ്എസ്‌ഐ സമിറ്റ്: മുഖ്യ അതിഥിയായി നബാര്‍ഡ് ചെയര്‍മാന്‍

ധനം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ഫെബ്രുവരി 22 ന് നടക്കും. കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന സമിറ്റ് ധനകാര്യമേഖലയില്‍ സൗത്ത് ഇന്ത്യയില്‍ തന്നെ നടക്കുന്ന ഏറ്റവും വലിയ സമിറ്റുകളിലൊന്നാണ്. ധനകാര്യ, സാമ്പത്തിക, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയിലെ ദേശീയ, രാജ്യാന്തര തലത്തിലെ പ്രമുഖരുടെ അറിവുകള്‍ പങ്കുവെയ്ക്കപ്പെടുന്ന വിവിധ സെഷനുകളാണ് സമിറ്റിന്റെ പ്രധാന പ്രത്യേകത.

അറിവു പകരുന്ന സെഷനുകളും മേഖലയിലെ കമ്പനികളുടെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ ധനം ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് സമിറ്റിന്റെ അഞ്ചാം പതിപ്പാണ് ഒരുങ്ങുന്നത്. ധനകാര്യമേഖലയിലെ വിദഗ്ധരാണ് വിവിധ സെഷനുകളില്‍ സംസാരിക്കുക. നബാര്‍ഡ് ചെയര്‍മാന്‍ കെ. വി ഷാജിയാണ് ചടങ്ങിലെ മുഖ്യ അതിഥി.

കെ.വി ഷാജി

ചെയര്‍മാന്‍, നബാര്‍ഡ്

ബാങ്കിംഗ് മേഖലയില്‍ മൂന്നു പതിറ്റാണ്ടോളം പ്രവര്‍ത്തന പരിചയമുള്ള വ്യക്തിത്വം. തിരുവനന്തപുരം സ്വദേശിയായ കെ.വി ഷാജി കൃഷിയില്‍ ബിരുദാനന്തര ബിരുദവും പബ്ലിക് പോളിസിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദില്‍ നിന്ന് പി.ജി ഡിപ്ലോമയും നേടിയിട്ടുണ്ട്. 26 വര്‍ഷത്തിലേറെയായി കാനറ ബാങ്കില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തു. സിന്‍ഡിക്കേറ്റ് ബാങ്ക് - കാനറ ബാങ്ക് ലയനത്തിലും മുഖ്യ പങ്കുവഹിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്കിന്റെ ചെയര്‍മാനായിരുന്ന അദ്ദേഹം ഇതിനിടെയാണ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററായി നബാര്‍ഡിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചെയര്‍മാനായി നിയമിക്കപ്പെട്ടത്. നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കാനറ എച്ച്.എസ്.ബി.സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ബോര്‍ഡ് തലത്തില്‍ 10 വര്‍ഷത്തെ അനുഭവജ്ഞാനം അദ്ദേഹത്തിനുണ്ട്. കൂടാതെ ദേശീയ തലത്തില്‍ നിരവധി എക്സ്‌പോര്‍ട്ട് കമ്മിറ്റികളിലും വര്‍ക്കിംഗ് ഗ്രൂപ്പുകളിലും അംഗമാണ്.

അവാര്‍ഡ് നിശയും വിരുന്നും

ബി.എഫ്.എസ്.ഐ രംഗത്ത് കഴിഞ്ഞ വര്‍ഷം തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്ന അവാര്‍ഡ് നിശയും നെറ്റ്വര്‍ക്കിംഗ് ഡിന്നറുമാണ് വൈകുന്നേരം മുതൽ.


ധനം ബി.എഫ്.എസ്.ഐ (BFSI) സമിറ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും പങ്കെടുക്കാനും വിളിക്കുക:

അനൂപ് ഏബ്രഹാം: 90725 70065

ഇ-മെയ്ല്‍: vijay@dhanam.in

രജിസ്റ്റര്‍ ചെയ്യാന്‍ : www.dhanambfsisummit.com

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it