വിദ്യാഭ്യാസ വായ്പയില്‍ നിന്ന് ബാങ്കുകളെക്കാള്‍ മെച്ചപ്പെട്ട ആദായം നേടി എന്‍ ബി എഫ് സികള്‍

ബാങ്കിംഗ് രംഗത്ത് കടുത്ത മത്സരം ഉള്ള വിദ്യാഭാസ വായ്പകളില്‍ ബാങ്കുകളെക്കാള്‍ മെച്ചപ്പെട്ട ആദായം നേടാന്‍ എന്‍ ബി എഫ് സി കള്‍ക്ക് കഴിയുന്നു. ബാങ്കുകള്‍ ഈട് നല്‍കുന്നത് അനുസരിച്ച് വായ്പകള്‍ നല്‍കുമ്പോള്‍ എന്‍ ബി എഫ് സി കള്‍ മികച്ചതും, മികച്ചതല്ലാത്ത വിദ്യാര്‍ത്ഥികളെയും തിരിച്ചറിഞ്ഞു വായ്പകള്‍ നല്‍കുന്നു.

പൊതു മേഖല ബാങ്കുകളായ എസ് ബി ഐ, കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങിയവര്‍ നല്‍കിയ വിദ്യാഭാസ വായ്പ്പകളില്‍ 4.7% നിഷ്‌ക്രിയ ആസ്തികളായി. അതില്‍ കൂടുതലും 10 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകളാണ്. ആര്‍ ബി ഐ മാനദണ്ഡം അനുസരിച്ച് 40% വായ്പകള്‍ മുന്‍ഗണന മേഖലയില്‍ വായ്പകള്‍ നല്‍കണം. ഇതിന്റെ പരിധി സെപ്റ്റംബര്‍ 2020 ല്‍ 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന 25 രാഷ്ട്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കിയാണ് വായ്പകള്‍ നല്‍കുന്നത്. കൂടുതല്‍ ജോലി സാധ്യത ഉള്ള ഉയര്‍ന്ന ഫീസുള്ള കോഴ്സുകള്‍ക്കും വായ്പ നല്‍കും. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ എന്‍ ബി എഫ് സികളുടെ വിദ്യാഭ്യാസ വായ്പകളില്‍ 20% വര്‍ധനവ് ഉണ്ടായിട്ടുണ്ട്. രൂപയുടെ മൂല്യ തകര്‍ച്ച മൂലം വിദേശ വിദ്യാഭ്യാസ ചെലവുകള്‍ വര്‍ധിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ അക്കാഡമിക് മികവും, കോഴ്സിന്റെ ജോലി സാധ്യതയും പരിഗണിച്ചു വായ്പകള്‍ നല്‍കുന്നത് കൊണ്ടാണ് എന്‍ ബി എഫ് സി കള്‍ മെച്ചപ്പെട്ട ആദായം നേടുന്നതെന്ന് പ്രമുഖ ബിസിനസ് ദിനപത്രം ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് അഭിപ്രായപ്പെട്ടു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it