ബാങ്ക് ലോക്കര്‍ നിയമങ്ങള്‍ പുതുക്കി; ജനുവരി മുതല്‍ ഈ മാറ്റങ്ങള്‍

റിസര്‍വ് ബാങ്ക് നിര്‍ദേശം അനുസരിച്ച് 2023 ജനുവരി മുതല്‍ പുതിയ ബാങ്ക് ലോക്കര്‍ നിയമങ്ങള്‍ നിലവില്‍ വരുന്നു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

എന്തൊക്കെയാണ് മാറ്റങ്ങള്‍?

1. ജനുവരി ഒന്നു മുതല്‍ ലോക്കര്‍ സേവനം ഉപയോഗപെടുത്തുന്ന ഉപഭോക്താക്കളുമായി പുതിയ ലോക്കര്‍ കരാര്‍ ബാങ്കുകള്‍ ഒപ്പുവെക്കണം. നിലവിലുള്ള ലോക്കര്‍ ഉപഭോക്താക്കള്‍ക്കും ബാധകമാണ്.

2.സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു വേണം കരാര്‍ തയ്യാറാക്കാന്‍.

3. ബാങ്കിന്റെ അശ്രദ്ധ മൂലം ഉപഭോക്താവിന് ലോക്കറില്‍ നിന്ന് നഷ്ടം ഉണ്ടായാല്‍ ബാങ്ക് നഷ്ടപരിഹാരം നല്‍കണം.

4. ലോക്കറില്‍ ഉള്ള വസ്തുക്കള്‍ കളവ് പോവുകയോ, അഗ്‌നിക്ക് ഇരയാകുകയോ, കെട്ടിടം ഇടിയുകയോ ചെയ്താല്‍ ബാങ്ക് ചാര്‍ജുകളുടെ 100 ഇരട്ടി വരെ ഉപഭോക്താവിന് നല്‍കേണ്ടി വരും. ലോക്കറിന്റെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ബാങ്കുകളാണ്. ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് മൂലം ലോക്കറിലെ വസ്തുക്കള്‍ നഷ്ടപ്പെട്ടാലും നഷ്ട പരിഹാരം ലഭിക്കും.

5. എല്ലാ ലോക്കര്‍ മുറികളിലും സി സി ടി വി ക്യാമറ സ്ഥാപിക്കണം. അതിലെ റെക്കോര്‍ഡിംഗ് 180 ദിവസം സൂക്ഷിക്കണം.

6. മൂന്ന് വര്‍ഷത്തെ ലോക്കര്‍ വാടകക്ക് തത്തുല്യമായ തുക സ്ഥിര നിക്ഷേപമായി ലോക്കര്‍ സേവനം എടുക്കുന്ന വേളയില്‍ ബാങ്കുകള്‍ക്ക് ഉപഭോക്താവില്‍ നിന്ന് ആവശ്യപ്പെടാം. ഈ തുക ലോക്കര്‍ വാടകയായി കണക്കാക്കും. നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്ന് സ്ഥിര നിക്ഷേപങ്ങള്‍ ആവശ്യപ്പെടാന്‍ പാടില്ല. അക്കൗണ്ടില്‍ ലോക്കര്‍ വാടകക്കുള്ള പണം നിക്ഷേപകര്‍ കരുതിയിരിക്കണം

7 .ഓരോ തവണ ലോക്കര്‍ തുറക്കുമ്പോഴും ഉപഭോക്താവിന് മൊബൈലില്‍ സന്ദേശം ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it