പരിസ്ഥിതി സൗഹാര്‍ദമാകാന്‍ എച്ച്ഡിഎഫ്‌സി ബാങ്ക്: 2031-32 ഓടെ കാര്‍ബണ്‍ ന്യൂട്രലാകും

പരിസ്ഥിതി സൗഹാര്‍ദ നടപടികളുടെ ഭാഗമായി കര്‍ബണ്‍ ന്യൂട്രലാവാനൊരുങ്ങി എച്ച്ഡിഎഫ്‌സി ബാങ്ക്. 2031-32 ഓടെ പദ്ധതി നടപ്പാക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. പദ്ധതിയുടെ ഭാഗമായി കാര്‍ബണ്‍ എമിഷനും ഊര്‍ജ്ജ, ജല ഉപഭോഗവുമൊക്കെ കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. കൂടാതെ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ പുനരുപയോഗ ഊര്‍ജ ഉപഭോഗം വര്‍ധിപ്പിക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പോലുള്ള ഹരിത ഉല്‍പ്പന്നങ്ങള്‍ക്ക് വായ്പയും ബാങ്ക് ലഭ്യമാക്കും. ക്രെഡിറ്റ് തീരുമാനങ്ങളില്‍ ഇ എസ് ജി സ്‌കോറുകള്‍ ഉള്‍പ്പെടുത്താനും ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.
കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള പദ്ധതിയുടെ ഭാഗമായി, കാര്‍ബണ്‍ ഡയോക്‌സൈഡ് പുറംതള്ളുന്ന ഊര്‍ജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കുകയും ഓഫീസുകളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 50 ശതമാനം പുനരുപയോഗ ഊര്‍ജം ലഭ്യമാക്കുകയും ചെയ്യും. പ്ലാസ്റ്റിക് രഹിത കോര്‍പ്പറേറ്റ് ഓഫീസുകള്‍ സൃഷ്ടിച്ചെടുത്ത് പുതിയൊരു മാതൃക തന്നെ ലോകത്തിന് കാണിച്ച് കൊടുക്കും. നിലവിലെ ജല ഉപഭോഗം 30 ശതമാനം കുറയ്ക്കുകയും 25 ലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും.


Related Articles
Next Story
Videos
Share it