ഫോണ്‍പേയ്ക്ക് പിന്നാലെ പേ ടി എമ്മും മൊബൈല്‍ റീചാര്‍ജിന് അധിക നിരക്ക് ഈടാക്കുന്നു

മൊബൈല്‍ റീചാര്‍ജുകള്‍ക്ക് പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കി പേയ്ടിഎം(paytm). റീചാര്‍ജ് തുകയ്ക്ക് അനുസരിച്ച് ഒരു രൂപ മുതല്‍ ആറ് രൂപവരെയാണ് പേയ്ടിഎമ്മിലെ പ്ലാറ്റ്‌ഫോം ഫീസ്. പേയ്ടിഎം വാലറ്റ്, യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് തുടങ്ങി എത് രീതിയിലുള്ള മൊബൈല്‍ റീചാര്‍ജിനും നിരത്ത് ബാധകമാണ്.

100 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്കാണ് ഫീസ് ഇടാക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ തന്നെ ഇത്തരത്തില്‍ പേയ്ടിഎം ഉഭോക്താക്കളില്‍ നിന്ന് അധിക പണം ഈടാക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ എല്ലാവരിലേക്കും അത് എത്തിയിരുന്നില്ല. ഇപ്പോള്‍ ഭൂരിഭാഗം ഉപഭോക്താക്കളില്‍ നിന്നും പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നുണ് എന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കളില്‍ നിന്ന് യാതൊരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്ന് 2019ല്‍ പേയ്ടിഎം അറിയിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് മൊബൈല്‍ റീചാര്‍ജുകള്‍ക്ക് ഫോണ്‍പേ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കന്‍ തുടങ്ങിയത്. 50 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്കാണ് ഫോണ്‍പേയുടെ നിരക്ക് ബാധകം. എല്ലാ ഉപഭോക്താക്കളില്‍ നിന്നും ഫീസ് ഈടാക്കുന്നില്ല എന്നാണ് ഫോണ്‍പേയും നേരത്തെ പറഞ്ഞത്. ഏത് തരം ഉപഭോക്താക്കള്‍ക്കാണ് നിരക്ക് ബാധകം, പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന രീതിക്ക് മാറ്റമില്ലാതിരിക്കെ വ്യത്യസ്ത നിരക്കില്‍ ഫീസ് ഈടാക്കുന്നത് എന്തിനാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഫോണ്‍പേയോ പേയ്ടിഎമ്മോ കൃത്യമായ മറുപടി ഇതുവരെ നല്‍കിയിട്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it