പേടിഎം പെമെന്റ് ബാങ്കിന് ആര്‍ബിഐ വിലക്ക്; തീരുമാനത്തിന് പിന്നില്‍ എന്ത്?

ഫിന്‍ടെക് ഭീമനായ പേടിഎമ്മിന്റെ പേയ്മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നത് തടഞ്ഞ് ആര്‍ബിഐ ഉത്തരവ് പുറത്തിറക്കി. വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത നീക്കമുണ്ടായത്.

'1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 35 എ പ്രകാരം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നിയമ അധികാരങ്ങള്‍ വിനിയോഗിച്ച്, പുതിയ ഉപഭോക്താക്കളുടെ ഓണ്‍ബോര്‍ഡിംഗ് നിര്‍ത്താന്‍ പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനോട് നിര്‍ദ്ദേശിച്ചു,'സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.

ഐടി സംവിധാനത്തിന്റെ സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്താന്‍ ഒരു ഐടി ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും ആര്‍ബിഐ പേടിംം പേമെന്റ് ബാങ്കിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

നിലവില്‍ പിപിബിഎല്‍ (Paytm Payment Bank Limited) രേഖകള്‍ അനുസരിച്ച് 6.4 കോടി ഉപഭോക്താക്കളാണ് പേടിഎം ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ പുതിയ ഉപഭോക്കളില്‍ നിന്നും സമാഹരിക്കപ്പെടുന്ന ബിസിനസിനും കുറവു വരുമെന്നത് ഈ വര്‍ഷം ഓഹരി വിപണിയിലേക്ക് പ്രവേശിച്ച യൂണികോണ്‍ കമ്പനിക്ക് തിരിച്ചടിയാകും.

എന്താണ് തീരുമാനത്തിന് പിന്നില്‍?

പേയ്മെന്റ് ബാങ്കിലെ മെറ്റീരിയല്‍ സൂപ്പര്‍വൈസറി പ്രശ്നങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് ആര്‍ബിഐ സൂചിപ്പിച്ചിട്ടുള്ളത്.

ആര്‍ബിഐ നടപടിയെക്കുറിച്ച് Paytm ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കെവൈസി(Know Your Customer) ഡാറ്റ സംഭരണം, ഡാറ്റാ സ്വകാര്യത, ഡാറ്റയുടെ ഔട്ട്സോഴ്സിംഗ് എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുടെ ലംഘനം ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് ആര്‍ബിഐ നീക്കത്തിന് പിന്നിലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it