വനിതാ സംരംഭകര്‍ക്ക് ആശ്വസിക്കാം; വായ്പകളില്‍ പിഴപ്പലിശ നല്‍കേണ്ട

വ്യവസായ സംരംഭങ്ങള്‍ക്കായി വായ്പയെടുത്ത വനിതകള്‍ക്ക് വായ്പാ കുടിശിക തീര്‍ക്കാന്‍ അവസരം. സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കേരള വനിത വികസന കോര്‍പറേഷനില്‍ നിന്നും 2010 മുതല്‍ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്. ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ കുടിശിക തീര്‍ക്കാതെ പോയ വായ്പകള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അവസരം നല്‍കുന്നത്. കുടിശികയുള്ള വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് തയ്യാറാകുന്ന പക്ഷം പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വനിത വികസന കോര്‍പറേഷന് അനുമതി നല്‍കിയിരുന്നു.

360 പേര്‍ക്ക് പ്രയോജനം

ഈ പദ്ധതി പ്രകാരം മുന്നൂറ്റി അറുപതോളം വനിതകള്‍ക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 784 കോടി രൂപയുടെ സ്വയം തൊഴില്‍ വായ്പ വനിത വികസന കോര്‍പറേഷന്‍ വിതരണം ചെയ്തിരുന്നു. ഇതിലൂടെ നേരിട്ടും പരോക്ഷമായും ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

Related Articles
Next Story
Videos
Share it