Begin typing your search above and press return to search.
മുതിര്‍ന്ന പൗരന്മാര്‍ക്ക് താല്‍പര്യം ബാങ്ക് സ്ഥിരനിക്ഷേപം തന്നെ; 5 വര്‍ഷം കൊണ്ട് 143 ശതമാനം കുതിപ്പ്
സ്റ്റോക്ക് മാര്‍ക്കറ്റിലും മറ്റു നിക്ഷേപിക്കാന്‍ യുവതലമുറ കൂടുതല്‍ താല്‍പര്യം കാട്ടുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇപ്പോഴും വിശ്വാസം ബാങ്ക് നിക്ഷേപങ്ങളെ. രാജ്യത്ത് ബാങ്ക് നിക്ഷേപത്തെക്കാള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലേക്കും മറ്റ് നിക്ഷേപങ്ങളിലേക്കും ആളുകളുടെ താല്‍പര്യം മാറുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടും പുറത്തു വരുന്നത്.
സാധാരണ നിക്ഷേപങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പലിശനിരക്കും സുരക്ഷിതത്വവുമാണ് മുതിര്‍ന്ന പൗരന്മാരെ ബാങ്ക് നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കുന്നത്. എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച് മുതിര്‍ന്ന പൗരന്മാരുടെ ടേം ഡിപ്പോസിറ്റ് അക്കൗണ്ടുകളുടെ എണ്ണം 7.4 കോടിയായി ഉയര്‍ന്നു. 81 ശതമാനം വളര്‍ച്ചയാണ് അക്കൗണ്ടുകളുടെ കാര്യത്തില്‍ ഉണ്ടായത്. 2018 ഡിസംബറില്‍ 4.1 കോടി അക്കൗണ്ടുകളായിരുന്നു ഉണ്ടായിരുന്നത്.
ശരാശരി നിക്ഷേപ തുകയിലും കുതിപ്പ്
ഈ വിഭാഗത്തിലെ നിക്ഷേപത്തില്‍ 150 ശതമാനമാണ് വളര്‍ച്ച. 2018 ഡിസംബറില്‍ 13.724 ലക്ഷം കോടിയായിരുന്നു നിക്ഷേപം. ഇത് 2023ല്‍ 34.367 ലക്ഷം കോടിയായിട്ടാണ് കുതിച്ചത്. ഒരു അക്കൗണ്ടിലെ ശരാശരി നിക്ഷേപത്തിന്റെ കാര്യത്തിലും വലിയ തോതില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 39 ശതമാനം വര്‍ധനയോടെ 4,63,472 ലക്ഷം രൂപയാണ് 2023ലെ കണക്ക്.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം
2018ല്‍ ഇത് 3,34,243 ലക്ഷം രൂപ മാത്രമായിരുന്നു. സാധാരണ ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ പലിശയാണ് സീനിയര്‍ സിറ്റിസണ്‍സിന് ലഭിക്കുന്നത്. പലിശ വരുമാനത്തിലെ ഈ ആകര്‍ഷകതയും ഇടപാടുകളിലെ അനായാസതയുമാണ് മുതിര്‍ന്ന പൗരന്മാരെ ബാങ്കിലേക്ക് ആകര്‍ഷിക്കുന്നതെന്നും പഠനം അടിവരയിടുന്നു.
7.4 കോടി സ്ഥിര നിക്ഷേപ അക്കൗണ്ടുകളിലെ 7.3 കോടി അക്കൗണ്ടിലെയും നിക്ഷേപം 15 ലക്ഷം രൂപ വരെയാണ്. ആരോഗ്യ രംഗത്ത് ചെലവ്, കുടുംബ ചെലവുകളിലെ വര്‍ധന, അണുകുടുംബ വ്യവസ്ഥിതിയുമാണ് മുതിര്‍ന്ന പൗരന്മാരെ സ്ഥിര നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്ന ഘടകം.
Next Story
Videos