നഷ്ടത്തില്‍ നിന്ന് കരകയറാതെ സൗത്ത് ഇന്ത്യന്‍ ബാങ്ക്

തൃശൂര്‍ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ് ഐ ബി) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലും നഷ്ടം രേഖപ്പെടുത്തി. ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ 50.31 കോടി രൂപയാണ് നഷ്ടം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ നഷ്ടം 187.06 കോടി രൂപയായിരുന്നു. ഈ വര്‍ഷത്തെ ആദ്യ ഒന്‍പത് മാസത്തിനിടെ നഷ്ടം 227.06 കോടി രൂപയിലെത്തി.

രണ്ടാം ത്രൈമാസത്തിലെയും കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തിലെയും നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തില്‍ നഷ്ടം കുറവാണെന്നത് മാത്രമാണ് ആശ്വാസം. നടപ്പ് സാമ്പത്തിക വാര്‍ഷികത്തിലെ രണ്ടാം പാദത്തില്‍ 91.62 കോടിയായിരുന്നു.

കോവിഡ് മൂലമുള്ള പ്രതിസന്ധികളാണ് ബാങ്കിനെയും ബാധിച്ചിരിക്കുന്നത്. എന്നിരുന്നാലും വായ്പാ തിരിച്ചടവില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഓരോ ത്രൈമാസത്തിലും നില മെച്ചപ്പെടുത്തി വരുന്നുണ്ട് ബാങ്ക് വൃത്തങ്ങള്‍ അറിയിക്കുന്നു.

മൂന്നാം പാദത്തില്‍ 43 കോടി രൂപ അധിക നീക്കിയിരുപ്പ് നടത്തിയതുകൊണ്ടാണ് നഷ്ടം ഇത്ര വര്‍ധിച്ചതെന്നും അല്ലായിരുന്നുവെങ്കില്‍ നഷ്ടം 18.05 കോടി മാത്രമായിരുന്നേന്നെ എന്നും ബാങ്ക് കേന്ദ്രങ്ങള്‍ പറയുന്നു.

റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 9.90 ശതമാനം വര്‍ധിച്ചു. സേവിംഗ്‌സ് നിക്ഷേപങ്ങളില്‍ 20.58 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്കിന്റെ മൂലധനാപര്യാപ്ത അനുപാതം 15.68 ശതമാനമായി ഉയര്‍ന്നു.


Related Articles
Next Story
Videos
Share it