പ്രവാസി സന്ധ്യയൊരുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക്

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്‍.ആര്‍.ഐ ഉപഭോക്താക്കള്‍ക്കായി ഇരിങ്ങാലക്കുട മേഖലയില്‍ പ്രവാസി സന്ധ്യ സംഘടിപ്പിച്ചു. സംഗമത്തിന്റെ ഉദ്ഘാടനം സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ കെ. തോമസ് ജോസഫ് നിര്‍വഹിച്ചു.

ചീഫ് ജനറല്‍ മാനേജരും ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് അണ്‍സെക്വേഡ് റീറ്റെയ്ല്‍ ഹെഡ്ഡുമായ സഞ്ജയ് കുമാര്‍ സിന്‍ഹ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ മാനേജര്‍ എല്‍. ഹരികുമാര്‍, എ.ജി.എമ്മും റീജിയണല്‍ ഹെഡ്ഡുമായ റാണി സക്കറിയാസ് എന്നിവര്‍ സംസാരിച്ചു
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it