സെയിലിന്റെ ഇടപാടുകാര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്

രാജ്യത്തുടനീളമുള്ള സെയിലിന്റെ ഇടപാടുകാര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും (SAIL) സൗത്ത് ഇന്ത്യന്‍ ബാങ്കും (SIB) ധാരണയായി. ഈ സഹകരണത്തിലൂടെ സെയില്‍ ഇടപാടുകാര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനും പ്രത്യേകിച്ച് ഉരുക്ക് സംഭരണത്തിനും ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് കഴിയും. രാജ്യത്തുടനീളമുള്ള 928 ബാങ്ക് ശാഖകള്‍ വഴി സെയിലിന്റെ എംഎസ്എംഇ, കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും.

സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള സാമ്പത്തിക സഹകരണം സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും കൂടുതല്‍ ഗുണം ചെയ്യുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. ഇത് ഇന്ത്യയുടെ ഉരുക്ക് ഉല്‍പ്പാദനത്തിന് പ്രോത്സാഹനമാകുകയും കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അടിസ്ഥാനസൗകര്യ, വ്യാവസായിക മുന്നേറ്റത്തെ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ ജില്ലകളിലും ഗുണനിലവാരമുള്ള ഉരുക്കിന്റെ ലഭ്യത ഉറപ്പാക്കുന്ന തലത്തില്‍ സെയിലിന് ഇടപാടുകാരുടെ വിപുലമായ ശൃംഖലയുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള സഹകരണം മത്സരക്ഷമമായ നിരക്കില്‍ ഇടപാടുകാര്‍ക്ക് മികച്ച സാമ്പത്തിക സഹായം നല്‍കും. ഇത് ഉരുക്കിന്റെ സുഗമമായ ലഭ്യത ഉറപ്പാക്കുകയും അതുവഴി വ്യവസായങ്ങളുടെ തടസമില്ലാത്ത പ്രവര്‍ത്തനത്തിന് സഹായകമാകുകയും ചെയ്യുമെന്ന സെയില്‍ സിജിഎം, ഫിനാന്‍സ് ആന്റ് സിഎംഒ സുരേന്ദ്ര ശര്‍മ പറഞ്ഞു.

Related Articles
Next Story
Videos
Share it