പുതിയ സേവനങ്ങളെല്ലാം പ്രവാസികള്‍ക്കും; സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവാസി സന്ധ്യ സംഘടിപ്പിച്ചു

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന പ്രവാസികളെ ആദരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് 'പ്രവാസി സന്ധ്യ 2023' സംഗമം സംഘടിപ്പിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രവാസികള്‍ക്ക് വേണ്ടി സംഗമം സംഘടിപ്പിക്കുത്. ലോക പ്രവാസി ദിനത്തോടനുബന്ധിച്ച് തിരുവല്ല എഴിഞ്ഞില്ലം വിജയ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് കെ സംഗമം ഉദ്ഘാടനം ചെയ്തു.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എല്ലായ്‌പ്പോഴും നവീന ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് മേധാവിയുമായ തോമസ് ജോസഫ് കെ. ഉപഭോക്തൃ കേന്ദ്രീകൃതമായ തങ്ങളുടെ സമീപനത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒട്ടേറെ അംഗീകാരങ്ങള്‍ നേടിത്തന്നു. പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്നും ബാങ്ക് ശാഖയില്‍ നിന്നും അകലെയാണെങ്കിലും ഈ പുതിയ സേവനങ്ങളെല്ലാം അവര്‍ക്ക് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

റീട്ടെയില്‍ ബാങ്കിംഗ് കണ്‍ട്രി ഹെഡ് സഞ്ചയ് കുമാര്‍ സിന്‍ഹ, ജിഎം ആന്റ് ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് ഹരികുമാര്‍ എല്‍, ജോയിന്റ് ജനറല്‍ മാനേജര്‍ ആന്റ് എന്‍ആര്‍ഐ ബിസിനസ് ഹെഡ് ആനന്ദ് സുഹ്‌മ്രണ്യം, എജിഎം ആന്റ് റീജണല്‍ ഹെഡ് (തിരുവല്ല) ടിനു ഈഡന്‍ അമ്പാട്ട്, എജിഎം ആന്റ് റീജണല്‍ ഹെഡ് (കോട്ടയം) ജോയല്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it