കിട്ടാക്കടം കൂടി, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നഷ്ടം 187 കോടി

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന് 187 കോടി രൂപയുടെ നഷ്ടം. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലാണ് നഷ്ടം രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തില്‍ 10.31 കോടിയുടെ ലാഭം ഉണ്ടായിരുന്ന സ്ഥാനത്താണിത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയം ബാങ്ക് 65.10 കോടിയുടെ അറ്റലാഭം നേടിയിരുന്നു. പലിശ ഇനത്തില്‍ ഉള്‍പ്പടെ ആകെ വരുമാനത്തിലൂം ഇടിവ് രേഖപ്പെടുത്തി. ഈ പാദത്തില്‍ 1,746.03 കോടിയാണ് ബാങ്കിന്റെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 369.68 കോടിയുടെ ഇടിവാണ് വരുമാനത്തില്‍ ഉണ്ടായത്. 1,646.59 കോടിയാണ് ജൂണ്‍-സെപ്റ്റംബര്‍ കാലയളവില്‍ പലിശ ഇനത്തില്‍ ലഭിച്ചത്.
2020ല്‍ ഇതേ കാലയളിവില്‍ 4.87 ശതമാനം ആയിരുന്ന നിഷ്‌ക്രിയ ആസ്ഥി ഇത്തവണ 6.65 ശതമാനം ആയി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് നിഷ്‌ക്രിയ ആസ്ഥിയില്‍ കുറവുണ്ടായി. 2021 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 8.02 ശതമാനം ആയിരുന്നു നിഷ്‌ക്രിയ ആസ്ഥി.
ആകെ 3,879.60 കോടി രൂപയാണ് കിട്ടാക്കടമായി(നിഷ്‌ക്രിയ ആസ്ഥി) ബാങ്കിന് ഉള്ളത്.


Related Articles

Next Story

Videos

Share it