മുത്തൂറ്റ് ഗ്രൂപ്പ്: മാനുഷിക സ്പര്‍ശത്തോടെ വളര്‍ച്ച

ഏറ്റവും മിടുക്കരായ കുട്ടികളെ 7,500 രൂപ മാത്രം വാര്‍ഷിക ഫീസ് വാങ്ങി പഠിപ്പിക്കുന്ന ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളെജുണ്ട് കേരളത്തില്‍. എ.പി.ജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ (കെ.ടി.യു) റാങ്കിംഗില്‍ കേരളത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളെജുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഈ സ്വകാര്യ എഞ്ചിനീയറിംഗ് കോളെജാണ് പുത്തന്‍ കുരിശിലുളള (എറണാകുളം)മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്.

കേരളത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളെജുകളെയും മികവിന്റെ അടിസ്ഥാനത്തില്‍ അണിനിരത്തുന്ന പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. കോളെജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രം മാത്രമാണ് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നിലായി കേരളത്തിലുള്ള ഏക എഞ്ചിനീയറിംഗ് കോളെജ്.

സേവനമികവ്

അത്യാധുനിക ട്രോമ കെയര്‍ സൗകര്യങ്ങളും കാന്‍സര്‍ ചികിത്സാ സംവിധാനവുമൊക്കെ മെട്രോ നഗരങ്ങള്‍ അല്ലെങ്കില്‍ പോലും കോഴഞ്ചേരിയിലും പത്തനംതിട്ടയിലുമുണ്ട്. നൂതന എം.ആര്‍.ഐ, സി.ടി സ്‌കാന്‍, റേഡിയോ തെറാപ്പി സൗകര്യങ്ങള്‍ എന്നുതുടങ്ങി അത്യാധുനിക ലേസര്‍ ചികിത്സാ സൗകര്യങ്ങള്‍ വരെ സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്ക് തികച്ചും സൗജന്യമായോ അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവിലോ നല്‍കുകയാണ് പത്തനംതിട്ടയിലും കോഴഞ്ചേരിയിലുമുള്ള എം.ജി.എം മുത്തൂറ്റ് ഹോസ്പിറ്റല്‍സ്.

വിദ്യാഭ്യാസം, ഹെല്‍ത്ത് കെയര്‍ രംഗങ്ങളില്‍ ലാഭേച്ഛയില്ലാതെ ലോകോത്തര നിലവാരമുള്ള പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തുകൊണ്ട് കാര്‍പ്പറേറ്റുകളുടെ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് മുത്തൂറ്റ് ഗ്രൂപ്പ്.


കൊച്ചി ഇൻഫോപാർക്കിലെ സൻസ്കാര സ്‌കൂൾ

നാടിനെ ചേര്‍ത്തുപിടിച്ച് 1887 മുതലാണ് മുത്തൂറ്റ് ഗ്രൂപ്പിന്റെ ചരിത്രം ആരംഭിക്കുന്നത്. നൈനാന്‍ മത്തായി മുത്തൂറ്റ് തുടക്കമിട്ട പ്രസ്ഥാനം അദ്ദേഹത്തിന്റെ മകന്‍ എം ജോര്‍ജ് മുത്തൂറ്റിന്റെ നേതൃത്വത്തില്‍ ബാങ്കിംഗ് സേവന രംഗത്തേക്ക് കടന്നപ്പോഴും സമൂഹത്തില്‍ സാമ്പത്തിക പിന്തുണ ഏറ്റവും അത്യാവശ്യമായവര്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുകയെന്നതായിരുന്നു ലക്ഷ്യം.

1. ക്യാമ്പസുകളിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ

2. എം.ജി.എം മുത്തൂറ്റ് ഹോസ്പിറ്റൽസ് കോഴഞ്ചേരി


നേതൃനിര

എം. ജോര്‍ജ് മുത്തൂറ്റിന്റെ മക്കളായ എം.ജി ജോര്‍ജ് മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവര്‍ ഒറ്റക്കെട്ടായി നിന്ന് മുത്തൂറ്റ് ഗ്രൂപ്പിനെ കേരളത്തിന്റെയും ഇന്ത്യയുടെയും അതിരുകള്‍ കടത്തി വളര്‍ത്തുകയായിരുന്നു. ഇന്ന് ഇരുപതിലേറെ വിഭിന്ന മേഖലകളിലേക്ക് പടര്‍ന്നുപന്തലിച്ചിരിക്കുന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം യു.എസ്, യു.കെ, നേപ്പാള്‍, ശ്രീലങ്ക, യു.എ.ഇ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലേക്കെല്ലാം വ്യാപിച്ചിരിക്കുന്നു.

എം.ജി ജോര്‍ജ് മുത്തൂറ്റിന്റെ വിയോഗത്തിന് ശേഷം ജോര്‍ജ് ജേക്കബ് മുത്തൂറ്റാണ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പദവി വഹിക്കുന്നത്. മാനേജിംഗ് ഡയറക്റ്ററായ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റിന്റെയും ജോയിന്റ് മാനേജിംഗ് ഡയറക്റ്റര്‍ ജോർജ് തോമസ് മുത്തൂറ്റിന്റെയും നേതൃത്വത്തില്‍ ഗ്രൂപ്പ് വളര്‍ച്ചാ പാതയിലൂടെ മുന്നേറുമ്പോള്‍ നാലാം തലമുറയും മുത്തൂറ്റ് ഗ്രൂപ്പിലെ നിര്‍ണായക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുകൊണ്ട് നേതൃനിരയിലേക്ക് ഉയര്‍ന്നുകഴിഞ്ഞു.

സ്വർണപ്പണയ വായ്പ മുതൽ മൈക്രോ ഫിനാൻസ് വരെ

സ്വര്‍ണ പണയ വായ്പ മുതല്‍ മൈക്രോഫിനാന്‍സ്, ഹോം ഫിനാന്‍സ്, പേഴ്സണല്‍ ലോണ്‍, ബിസിനസ് ലോണ്‍ എന്നുവേണ്ട ല്ലാവിധ സാമ്പത്തിക സേവനങ്ങളും ഗ്രൂപ്പ് ഇന്ന് ലഭ്യമാക്കുന്നുണ്ട്. ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ്, ലോണ്‍ പോര്‍ട്ട്ഫോളിയോയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനിയാണ്. സ്വര്‍ണ പണയ വായ്പ, ഹോം ഫിനാന്‍സ്, ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍, വാഹന വായ്പ, പേഴ്സണല്‍ ലോണ്‍ എന്നുവേണ്ട എല്ലാവിധ സാമ്പത്തിക സേവനങ്ങളും ഗ്രൂപ്പ് ഇന്ന് ജനങ്ങളിലേക്കെത്തിക്കുന്നു. ''ഇടപാടുകാര്‍ക്ക് എന്താണ് ആവശ്യമെന്നറിഞ്ഞ് ആ മേഖലയിലേക്ക് കടക്കുന്ന ശൈലിയാണ് ഞങ്ങളുടേത്''

പുതിയ മേഖലകള്‍ കണ്ടെത്തി വളരുന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ ഫിലോസഫി മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ഇങ്ങനെ ചുരുക്കിപ്പറയുന്നു. അതിരുകള്‍ കടന്ന് ബിസിനസ് വളര്‍ത്തുമ്പോഴും തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിച്ചുകൊണ്ടാണ് മുത്തൂറ്റ് ഗ്രൂപ്പ് മുന്നേറുന്നത്.

വിദ്യാഭ്യാസത്തിനും ഹെല്‍ത്ത് കെയറിനും ഊന്നല്‍

എറണാകുളം ജില്ലയിലെ പുത്തന്‍കുരിശിലാണ് മുത്തൂറ്റ് ഗ്രൂപ്പിനു കീഴിലെ എഞ്ചിനീയറിംഗ് കോളെജായ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സ്ഥിതിചെയ്യുന്നത്. സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യുണിക്കേഷന്‍, മെക്കാനിക്കല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്നീ വിഭാഗങ്ങളില്‍ ബി.ടെക് കോഴ്സുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്നീ വിഷയങ്ങളില്‍ എം.ടെക്ക് കോഴ്സുകളും ഇവിടെയുണ്ട്. ഇതിനു പുറമേ എം.സി.എ കോഴ്സും നടത്തുന്നു. ''നിരന്തര നവീകരണത്തിലൂടെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പാഠ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പശ്ചാത്തല സൗകര്യങ്ങള്‍ക്ക് പുറമേ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റത്തെ ഊന്നല്‍ ഞങ്ങള്‍ നല്‍കുന്നു. ഫുട്ബോള്‍, ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, വോളിബോളിനായി ഫ്ളഡ്ലിറ്റ് സ്റ്റേഡിയം തുടങ്ങി സ്പോര്‍ട്സിനായി അതിവിപുലമായ സൗകര്യങ്ങളാണ് അവിടെ സജ്ജമാക്കിയിരിക്കുന്നത്,'' ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറയുന്നു.

സ്പോര്‍ട്സിന് അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമാക്കി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയന്‍സിനെ വളര്‍ത്തുന്നതിനൊപ്പം ഭാവിയില്‍ കല്‍പ്പിത സര്‍വകലാശാലയായി ഇതിനെ മാറ്റുകയെന്ന ലക്ഷ്യവും മുത്തൂറ്റ് ഗ്രൂപ്പ് സാരഥികള്‍ക്കുണ്ട്.

മുത്തൂറ്റ് ഗ്രൂപ്പിന് കീഴിലെ സ്‌കൂളുകളിലും സ്പോര്‍ട്സിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലുള്ള സന്‍സ്‌കാര സ്‌കൂളില്‍ വിശാലമായ സ്വിമ്മിംഗ് പൂള്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഫുട്ബോള്‍ കോര്‍ട്ടുകള്‍ക്ക് പുറമേ സ്‌ക്വാഷ് കോര്‍ട്ട് കൂടിയുണ്ട്. ന്യൂഡല്‍ഹിയിലെ പോള്‍ ജോര്‍ജ് ഗ്ലോബല്‍ സ്‌കൂള്‍, സെന്റ് ജോര്‍ജ്സ് സ്‌കൂള്‍ എന്നിവിടങ്ങളിലും കിടയറ്റ വിദ്യാഭ്യാസ രീതികള്‍ക്കൊപ്പം കുട്ടികളുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കുതകുന്ന അടിസ്ഥാന സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. അതിവിശാലമായ ബേസ്‌മെന്റാണ് സന്‍സ്‌കാര സ്‌കൂളിനുള്ളത്. സാധാരണ ബേസ്‌മെന്റ് ഏരിയ പാര്‍ക്കിംഗിനൊക്കെയാണ് ഉപയോഗിക്കാറെങ്കില്‍ ഇവിടെ നല്ല രീതിയില്‍ വായുസഞ്ചാരമുണ്ടാക്കി സ്‌പോര്‍ട്‌സ് പ്രോഗ്രാമുകള്‍ക്കായി സൗകര്യമൊരുക്കിയിരിക്കുന്നു.

പത്തനംതിട്ടയില്‍ നഴ്സിംഗ് കോളെജും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പത്തനംതിട്ടയിലും കോഴഞ്ചേരിയിലും ഗ്രൂപ്പിന്റെ സാരഥ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലുകളില്‍ അത്യാധുനിക ചികിത്സാസൗകര്യങ്ങളാണുള്ളത്. ''ഞങ്ങളുടെ ജന്മനാട്ടിലെ ജനസമൂഹത്തിനോടുള്ള പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ നിറവേറ്റുന്നത്,''

ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറയുന്നു. ഇതുതന്നെയാണ് മുത്തൂറ്റ് ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകവും.

പല നാടുകളിലേക്ക്, കൂടുതല്‍ ജനങ്ങളിലേക്ക്

1993ല്‍ സ്ഥാപിതമായ മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷനിലൂടെ അതിവിപുലമായ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളാണ് ഗ്രൂപ്പ് ചെയ്യുന്നത്. സമൂഹത്തില്‍ പിന്തുണ വേണ്ട വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ഗ്രൂപ്പ് സഹായമെത്തിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനുള്ള ആഷിയാന ഹൗസിംഗ് പ്രോജക്റ്റ്, ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ സ്നേഹ സഞ്ചാരിണി പ്രോജക്റ്റ്, ഹെല്‍ത്ത് കെയര്‍ സൗകര്യം ഒരുക്കുന്ന സ്നേഹാശ്രയ പ്രോജക്റ്റ്, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, പാവപ്പെട്ട വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിനായുള്ള സാമ്പത്തിക പിന്തുണ എന്നിങ്ങനെ നിരവധി പദ്ധതികള്‍ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി ഗ്രൂപ്പ് നടത്തുന്നു.

മുത്തൂറ്റ് ആഷിയാന പദ്ധതി ഇപ്പോള്‍ ഹരിയാനയിലെ റിവാരിയിലേക്കും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്കും വ്യാപിച്ചിട്ടുണ്ട് മുത്തൂറ്റ് എം ജോര്‍ജ് ഹയര്‍ എഡ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ് ഡല്‍ഹി,കര്‍ണാടക, മഹാരാഷ്ട്ര, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചപ്പോള്‍ വിവാഹസമ്മാന്‍ പ്രോജക്റ്റിന്റെ കീഴിലായി 20 ലക്ഷം രൂപയോളം ഡല്‍ഹിയിലും കൊല്‍ക്കത്തയിലുമായി വിതരണം ചെയ്തിട്ടുണ്ട്. ഏകദേശം 100 കോടിയോളം രൂപയാണ് സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രൂപ്പ് ചെലവിടുന്നത്.

നാലാം തലമുറയും സജീവം

''ബിസിനസ് വിപുലീകരണം തീര്‍ച്ചയായും വെല്ലുവിളികള്‍ സമ്മാനിക്കും. പക്ഷേ അതിനെയെല്ലാം പ്രഷറായി എടുക്കാതെ പ്ലെഷര്‍ ആയെടുക്കണം. ചെയ്യുന്നതെന്തും ആസ്വദിച്ച് ചെയ്താല്‍ ബിസിനസിലെ വെല്ലുവിളികള്‍ ഒരിക്കലും തലവേദനയാകില്ല'' ഇതാണ് ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റിന്റെ ഉപദേശം. 20 വിഭിന്ന മേഖലകളിലേക്ക് കടന്ന് ഓരോ ബിസിനസ് രംഗത്തെയും

കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി ഇപ്പോള്‍ നാലാം തലമുറയിലെ യുവ സാരഥികളുമുണ്ട്.

ഡോ. ജോര്‍ജി കുര്യന്‍ മുത്തൂറ്റാണ് മുത്തൂറ്റ് ഹെല്‍ത്ത്കെയറിന്റെ മാനേജിംഗ് ഡയറക്റ്റര്‍. ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗത്തിന് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററായ ജോര്‍ജ് എം ജോര്‍ജ് നേതൃത്വം നല്‍കുന്നു. ജോയ്ന്റ് മാനേജിംഗ് ഡയറക്റ്ററായ അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ്, ഓപ്പ റേഷന്‍സ്, രാജ്യാന്തര വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഗ്രൂപ്പിന്റെ മറ്റൊരു ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററായ ജോര്‍ജ് എം ജേക്കബ് ഗ്രൂപ്പിന്റെ ലീഗല്‍, കോര്‍പ്പറേറ്റ് അഫയേഴ്സ് & മാര്‍ക്കറ്റിംഗ് വിഭാഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

കര്‍ണാടകയിലെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനൊപ്പം യു.എസിലെ ഗ്ലോബല്‍ ഓപ്പറേഷന്റെ അധിക ചുമതലയും വഹിക്കുന്നത് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററായ ജോര്‍ജ് എം അലക്സാണ്ടറാണ്. ഹൗസിംഗ് ഫിനാന്‍സ്, വെഹിക്ക്ള്‍ ഫിനാന്‍സ് വിഭാഗങ്ങള്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്റ്ററായ ഈപ്പന്‍ അലക്സാണ്ടര്‍ മുത്തൂറ്റും നേതൃത്വം നല്‍കുന്നു.


മുത്തൂറ്റ് ഗ്രൂപ്പിലെ പ്രധാന കമ്പനികള്‍


* മുത്തൂറ്റ് ഫിനാന്‍സ് ലോണ്‍ പോര്‍ട്ട്ഫോളിയോയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനി 56,824 കോടി രൂപ ഗോള്‍ഡ് ലോണ്‍ ഔട്ട്സ്റ്റാന്‍ഡിംഗ്

4,672 ശാഖകള്‍

81 ലക്ഷം ലോണ്‍ അക്കൗണ്ടുകള്‍.

175 ടണ്‍ വായ്പയ്ക്ക് ഈടായി കൈവശമുള്ള സ്വര്‍ണം

70,104 രൂപ ശരാശരി വായ്പാ വലുപ്പം

26,399 ജീവനക്കാര്‍

----

*മുത്തൂറ്റ് ഹോംഫിന്‍ (ഇന്ത്യ) ലിമിറ്റഡ് മുത്തൂറ്റ് ഗ്രൂപ്പിന് കീഴിലെ റീറ്റെയ്ല്‍ അഫോഡബ്ള്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനി

16 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം

108 ശാഖകള്‍

318 ജീവനക്കാര്‍

20,957+ ഇടപാടുകാര്‍

----

*ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ലിമിറ്റഡ്

റിസര്‍വ് ബാങ്ക് അംഗീകൃത മൈക്രോഫിനാന്‍സ് എന്‍.ബി.എഫ്.സി 56.97% മുത്തൂറ്റ് ഫിനാന്‍സിന് ഓഹരി പങ്കാളിത്തം

19 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ പ്രവര്‍ത്തനം

821 ശാഖകള്‍

7,649 ജീവനക്കാര്‍

---

*മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്

ഐ.ആര്‍.ഡി.എ

അംഗീകൃത ഡയറക്റ്റ് ബ്രോക്കര്‍. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈഫ്, നോണ്‍ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നു

447 കോടി രൂപ മൊത്തം പ്രീമിയം കളക്ഷന്‍

34 ലക്ഷം പോളിസികള്‍

----

*ഏഷ്യ അസറ്റ് ഫിനാന്‍സ് പി.എല്‍.സി മുത്തൂറ്റ് ഫിനാന്‍സിന്റെ ശ്രീലങ്കയിലെ ഉപകമ്പനി. റീറ്റെയ്ല്‍ ഫിനാന്‍സ്, ഹയര്‍

പര്‍ച്ചേസ്, ബിസിനസ് ലോണ്‍, ഗോള്‍ഡ് ലോണ്‍ എന്നീ സേവനങ്ങള്‍ നല്‍കുന്നു

72.92%

മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി പങ്കാളിത്തം 70 ശാഖകള്‍ 454 ജീവനക്കാര്‍

-----

*മുത്തൂറ്റ് മണി ലിമിറ്റഡ് കാര്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, എക്വിപ്‌മെന്റുകള്‍ എന്നിവയ്ക്ക്

വായ്പ നല്‍കുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപകമ്പനി

139 ശാഖകള്‍

818 ജീവനക്കാര്‍

------

ഒരുകാലത്ത് അത്യാധുനിക ആരോഗ്യ പരിപാലന സേവനങ്ങള്‍ കടന്നെത്താത്ത പ്രദേശമായിരുന്നു കോഴഞ്ചേരി. അത്യാധുനിക ആശുപത്രികള്‍ ആരംഭിക്കുന്നവര്‍ അതിന് കൊച്ചിയെ പോലെ മെട്രോ നഗരങ്ങളാണ് തെരഞ്ഞെടുക്കുക. എന്നാല്‍ ഞങ്ങള്‍, മുത്തൂറ്റ് ഗ്രൂപ്പ്, അത്യാധുനിക ആശുപത്രികള്‍ കോഴഞ്ചേരിയിലും പത്തനംതിട്ടയിലുമാണ് സ്ഥാപിച്ചത്.അവിടെയാണ് ഞങ്ങളുടെ വേരുകള്‍. ആ പ്രദേശവാസികള്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കേണ്ടത് ഞങ്ങളുടെ കൂടെ കടമയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്ക് പോലും തികച്ചും സൗജന്യമായോ ഏറ്റവും കുറഞ്ഞ നിരക്കിലോ ഞങ്ങള്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നു.

ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ചെയര്‍മാന്‍, മുത്തൂറ്റ് ഗ്രൂപ്പ്

-------

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ കുട്ടികള്‍ക്കും യുവസമൂഹത്തിനും സാധ്യമായത്ര കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സാമൂഹിക ഉന്നമനത്തിനുള്ള അടിത്തറ തന്നെ മികച്ച വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിന് കാലങ്ങളോളം മാറ്റ് കുറയുകയുമില്ല. ഇന്ന് സമൂഹത്തില്‍ യുവതലമുറയെ വഴിതെറ്റിക്കാന്‍ ഒട്ടനവധി ചതിക്കുഴികളുണ്ട്.

കളിക്കളങ്ങളോട്, കായിക ഇനങ്ങളോട് അടങ്ങാത്ത അഭിനിവേശമുള്ള യുവാക്കള്‍ ഇത്തരം മറ്റ് ലഹരികളില്‍ അഭയം തേടില്ല. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച സ്പോര്‍ട്സ് സൗകര്യങ്ങളാണ് മൂത്തൂറ്റ് ഗ്രൂപ്പിന് കീഴിലെ സ്‌കൂളുകളിലും കോളെജുകളിലും ഒരുക്കിയിരിക്കുന്നത്.

ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, എം.ഡി, മുത്തൂറ്റ് ഗ്രൂപ്പ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it