Begin typing your search above and press return to search.
നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വന്ന ഈ സാമ്പത്തിക മാറ്റങ്ങള്‍
രാജ്യത്ത് ബാങ്കുമായി ബന്ധപ്പെടുത്തിയ സാമ്പത്തിക കാര്യങ്ങളില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ മാറ്റമായി. എ ടി എം ചാര്‍ജ്, പ്രതിമാസ പണമടയ്ക്കല്‍, പ്രതിമാസ തവണകള്‍ എന്നിവയുള്‍പ്പെടെ ചെക്ക് ലീഫുകളുടെ ലഭ്യതയില്‍ വരെ മാറ്റങ്ങള്‍. കൂടാതെ ഐസിഐസിഐ, ഐപിപിബി ബാങ്കുകളിലെ സേവന നിരക്കുകളും മാറി. ഓഗസ്റ്റ് 1 മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.
ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ ഓട്ടോമേറ്റഡ് മണി ഏജന്‍സി (NACH) ഓഗസ്റ്റ് 1 മുതല്‍ ആഴ്ചയിലെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. ഇതോടെ, ശമ്പളം, പെന്‍ഷന്‍, ഇഎംഐ ഫീസ് തുടങ്ങിയ പ്രധാനപ്പെട്ട ഇടപാടുകള്‍ നടത്താന്‍ പ്രവര്‍ത്തി ദിവസങ്ങക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല. അതേ പോലെ കറന്റ്, ഫോണ്‍ ബില്‍, ഇഎംഐ എന്നിവയ്ക്കായി അവധി ദിവസങ്ങളിലും പണം അക്കൗണ്ടില്‍ കരുതേണ്ട ആവശ്യകതയും ഇതോടൊപ്പം വന്നു.
എ.ടി.എ.മ്മുകളില്‍ ചില സൗജന്യ സേവനങ്ങള്‍ക്കുള്ള പണ കൈമാറ്റത്തിനുള്ള ഫീസ് നിലവിലെ 15 രൂപയില്‍ നിന്ന് 17 മുതല്‍ 20 രൂപയാക്കി. അതുപോലെ, മറ്റ് പണരഹിത ഇടപാടുകള്‍ക്കുള്ള ഫീസ് അഞ്ച് രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ധിപ്പിച്ചു.
ഇന്ത്യാപോസ്റ്റ് പേയ്മെന്റ്സ് ബാങ്കും താരിഫ് പോളിസികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതുവരെ സൗജന്യമായി വീട്ടിലെത്തി നല്‍കിയിരുന്ന ബാങ്ക് സേവനങ്ങള്‍ക്ക് ഇനി മുതല്‍ 20 രൂപ ജിഎസ്ടി ഫീസായി ഈടാക്കും.
ഐ.സി.ഐ.സി.ഐ ബാങ്കും പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.എ.ടി.എ.മ്മുകളില്‍ സൗജന്യ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം, ഓരോ ഇടപാടിനും 20 രൂപയും പണരഹിത ഇടപാടിന് 8.50 രൂപയും ഈടാക്കും. മാത്രമല്ല, ഐസിഐസിഐ ബാങ്ക് ഒരുമാസം നാല് സൗജന്യ ക്യാഷ് ട്രാന്‍സക്ഷനേ അനുവദിക്കുന്നുള്ളു.
അത്‌പോലെ തന്നെ ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടിലെ കെവൈസി പുതുക്കി നല്‍കിയില്ലെങ്കില്‍ ഈ വാരം മുതല്‍ ഓഹരി ഇടപാടുകള്‍ മുടങ്ങിയേക്കാം.
എൽപിജി സിലിണ്ടറുകളുടെ വിലയിലും മാറ്റങ്ങൾ. ഇനിമുതൽ സിലിണ്ടറിന്റെ വില എല്ലാ മാസവും ഒന്നാം തീയതി അവലോകനം ചെയ്യും. മാറ്റവും അറിയിക്കും. അന്താരാഷ്ട്ര വിപണിയിൽ നിലവിലുള്ള ക്രൂഡ് ഓയിലിന്റെ വില അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്.
Next Story
Videos