സ്ഥിരനിക്ഷേപത്തിന് പലിശനിരക്ക് കൂട്ടി ഈ ബാങ്കുകള്‍

ആര്‍ബിഐ റീപ്പോ നിരക്ക് (Repo Rate) വര്‍ധിപ്പിച്ചതിന് പിന്നാലെ പല ബാങ്കുകളും വായ്പാ പലിശനിരക്കുയര്‍ത്തിയിരുന്നു. ഇപ്പോഴിതാ സ്ഥിരനിക്ഷേപത്തിനുള്ള പലിശ നിരക്കുയര്‍ത്തിയിരിക്കുകയാണ് രണ്ട് ബാങ്കുകള്‍. കനറാ ബാങ്കു പുതുതലമുറാ ബാങ്കായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കുമാണ് ഇപ്പോള്‍ നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്. ഏറ്റവും പുതിയ നിരക്കുകള്‍ കാണാം.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

2 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് വര്‍ധിപ്പിച്ചത്. 35 ബേസിസ് പോയിന്റ് വരെയാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് പലിശനിരക്ക് ഉയര്‍ത്തിയത്. 501 ദിവസം മുതല്‍ 750 ദിവസം വരെയുള്ള നിരവധി കാലയളവുകളുടെ പലിശ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. പുതിയ നിരക്കുകള്‍ 2022 ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരും.

നിരക്കുകള്‍

500 ദിവസത്തിലേറെ കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങള്‍ക്കാണ് വര്‍ധനവ് വരുത്തിയിട്ടുള്ളത്. 501 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.50% ല്‍ നിന്ന് 6.75% ആയും 25 ബേസിസ് പോയിന്റും 750 ദിവസത്തിനുള്ളില്‍ 6.90% ല്‍ നിന്ന് 7.25% ആയും 35 ബേസിസ് പോയിന്റും ബാങ്ക് വര്‍ധിപ്പിച്ചു.

751 ദിവസത്തിനും 6 വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.50% പലിശ നല്‍കുന്നത് തുടരും, 5 വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 6% പലിശ നല്‍കുന്നത് തുടരും. 5 വര്‍ഷത്തെ ടാക്‌സ് സേവര്‍ ഡെപ്പോസിറ്റിന്റെ (ആഭ്യന്തര നിക്ഷേപങ്ങള്‍ക്ക് മാത്രം) പലിശ നിരക്ക് 6.50% ആയി തുടരും.

സീനിയര്‍ സിറ്റിസണ്‍ ആനുകൂല്യത്തിന് സ്റ്റാന്‍ഡേര്‍ഡ് നിരക്കിനേക്കാള്‍ 0.50% പ്രീമിയം ഉണ്ടായിരിക്കും കൂടാതെ ചഞഛ ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക് ഇത് ബാധകമല്ല. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് അനുസരിച്ച്, 180 ദിവസം വരെയുള്ള കാലയളവിലെ നിരക്കുകള്‍ 'സിംപിള്‍ ഇന്ററസ്റ്റ്' അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്, അതേസമയം 180 ദിവസത്തില്‍ കൂടുതലുള്ള കാലയളവുകളുടെ പലിശ ത്രൈമാസത്തില്‍ നല്‍കും.

7 മുതല്‍ 29 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്ക് ബാങ്ക് 3.50% പലിശനിരക്ക് നല്‍കുന്നത് തുടരും. അതേസമയം 30 മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.00% പലിശ നിരക്ക് നല്‍കുന്നത് തുടരും. 91-നും 180-നും ഇടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.50% പലിശ നല്‍കുന്നത് തുടരും, 181-നും 364-നും ഇടയിലുള്ള കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75% പലിശ ലഭിക്കുന്നത് തുടരും. 365 ദിവസം മുതല്‍ 500 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക്, 6.25% നിരക്കില്‍ പലിശ നല്‍കുന്നത് തുടരും.

കനറാ ബാങ്ക്

501 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.50% ല്‍ നിന്ന് 6.75% ആയും 25 ബേസിസ് പോയിന്റും 750 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങള്‍ക്ക് 6.90% ല്‍ നിന്ന് 35 ബേസിസ് പോയിന്റ് അഥവാ 7.25% ആയും ആണ് കനറാ ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചത്.

മറ്റ് നിരക്കുകള്‍

751 ദിവസത്തിനും 6 വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.50% പലിശ നല്‍കുന്നത് തുടരും. 5 വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 6% പലിശ നല്‍കുന്നത് തുടരും. 5 വര്‍ഷത്തെ ടാക്‌സ് സേവര്‍ ഡെപ്പോസിറ്റിന്റെ (ആഭ്യന്തര നിക്ഷേപങ്ങള്‍ക്ക് മാത്രം) പലിശ നിരക്ക് 6.50% ആയും തുടരും.

സീനിയര്‍ സിറ്റിസണ്‍ ആനുകൂല്യത്തിന് സ്റ്റാന്‍ഡേര്‍ഡ് നിരക്കിനേക്കാള്‍ 0.50% പ്രീമിയം ഉണ്ടായിരിക്കും. പക്ഷെ NRO ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് ഇത് ബാധകമല്ല. 180 ദിവസം വരെയുള്ള കാലയളവിലെ നിരക്കുകള്‍ 'സിംപിള്‍ ഇന്ററസ്റ്റ്' അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്, അതേസമയം 180 ദിവസത്തില്‍ കൂടുതലുള്ള കാലയളവുകളുടെ പലിശ ത്രൈമാസത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it