Begin typing your search above and press return to search.
സാലി എസ്. നായര്‍ തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍ & സി.ഇ.ഒ
തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി സാലി എസ്. നായര്‍ നിയമിതനായി. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.
ബാങ്കിംഗ്, സാമ്പത്തിക സേവന മേഖലകളില്‍ 35 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം ഈ നിയമനത്തിനു മുന്‍പായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ചീഫ് ക്രെഡിറ്റ് ഓഫിസറുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.1987-ല്‍ പ്രൊബേഷണറി ഓഫിസറായാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രവേശിച്ചത്.
തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കില്‍ ഇത്തരമൊരു സുപ്രധാന സമയത്ത് ഈ റോള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും മുന്‍ഗാമികള്‍ സ്ഥാപിച്ച ശക്തമായ അടിത്തറയുമായി ബാങ്കിന്റെ തന്ത്രപരമായ മുന്‍ഗണനകളുമായി മുന്നോട്ടു പോകുമെന്നും നിയമനത്തെ കുറിച്ചു പ്രതികരിച്ച സാലി എസ്. നായര്‍ പറഞ്ഞു.
Next Story
Videos