ചെറുകിട സംരംഭകര്‍ക്ക് കൂടുതല്‍ വായ്പാ കൊടുക്കാൻ ഉഡാന്‍ ക്യാപിറ്റല്‍

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 2500 ല്‍ അധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് (MSME) പ്രവര്‍ത്തന മൂലധനമായി 4000 കോടി രൂപ വിതരണത്തിന് സൗകര്യമൊരുക്കിയതായി ഉഡാന്‍ ക്യാപിറ്റല്‍ (udaanCapital) വ്യക്തമാക്കി. ഇ-കൊമേഴ്സ് സ്ഥാപനമായ ഉഡാന്റെ സാമ്പത്തിക സാങ്കേതിക വിദ്യ വിഭാഗമാണ് ഉഡാന്‍ ക്യാപിറ്റല്‍.

സംരംഭകര്‍ക്ക് സാഹായം

വായ്പ കൊടുക്കുന്നവരെയും വാങ്ങുന്നവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബാങ്കിംഗ്, ഇന്റര്‍നെറ്റ് പ്രൊഫഷണലുകളുടെ ഒരു ടീമാണ് ഉഡാന്‍ ക്യാപിറ്റല്‍. വിതരണക്കാര്‍ക്കും റീറ്റെയിലര്‍മാര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങാനും സ്റ്റോക്ക് ചെയ്യാനും പ്രവര്‍ത്തന മൂലധനം ആവശ്യമാണ്. എന്നാല്‍ ബാങ്കുകളില്‍ നിന്നും ബാങ്കിംഗ് ഇതര ധനകര്യ കമ്പനികളില്‍ (NBFC) നിന്നുമുള്ള ഇത്തരം സംരംഭകര്‍ക്ക് വായ്പ ലഭിക്കാന്‍ പ്രയാസമാണ്. ഇവിടെയാണ് ഉഡാന്‍ ക്യാപിറ്റല്‍ സംരംഭകര്‍ക്ക് സാഹായമാകുന്നത്.

400 കോടി രൂപയുടെ വായ്പകള്‍

കിട്ടാക്കടങ്ങള്‍ കുറയ്ക്കുകയും പണമിടപാടുകള്‍ ശരാശരി 20-30 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ തങ്ങളെ സമീപിക്കുന്ന സംരംഭകരുടെ വില്‍പ്പനയെയും ലാഭക്ഷമതയെയും തങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ഉഡാന്‍ ക്യാപിറ്റലിന്റെ മേധാവി ചൈതന്യ അഡപ പറഞ്ഞു. 2019 ല്‍ ആരംഭിച്ച ഉഡാന്‍ ക്യാപിറ്റല്‍ ഇപ്പോള്‍ 400 കോടി രൂപയുടെ വായ്പകള്‍ കൈകാര്യം ചെയ്യുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it