മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിലേക്ക് ഗ്രേറ്റർ പസഫിക് ക്യാപ്പിറ്റലിന്റെ നിക്ഷേപം

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (ബ്ലൂ മുത്തൂറ്റ് ) മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡില്‍,375 കോടി രൂപയുടെ (50 മില്യണ്‍ ഡോളര്‍) 'സീരീസ്-സി' ഓഹരിനിക്ഷേപം നടത്തി ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ (ജി.പി.സി). 2022 ജൂണില്‍ കമ്പനിയുടെ ഓപ്ഷനില്‍,150 കോടി രൂപയുടെ അധികനിക്ഷേപത്തിനും യു കെ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജി. പി. സി യുമായി ധാരണയായി.

കോവിഡിന് ശേഷം രാജ്യത്തെ ഒരു മൈക്രോഫിനാന്‍സ് കമ്പനിയില്‍ നടക്കുന്ന ഏറ്റവും വലിയ മൂലധന സമാഹരണമാണ് ഈ നിക്ഷേപം. ഇക്കഴിഞ്ഞ വര്‍ഷം ഒന്നുരണ്ട് എം.എഫ്.ഐകള്‍ അതിന്റെ ഓഹരിയുടെ പബ്ലിക് ഇഷ്യൂ നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും, കോവിഡ് 19 രണ്ടാം തരംഗം അവരുടെ ലിസ്റ്റിംഗ് പദ്ധതികള്‍ വൈകിപ്പിച്ചു.
ലിസ്റ്റിംഗിനായി സെബിയുടെ അംഗീകാരാമുള്ള സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും പബ്ലിക് ഇഷ്യൂവിനായുള്ള മെച്ചപ്പെട്ട അവസരത്തിനായി കാത്തിരിക്കുകയാണ്. മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡില്‍ നടത്തിയിട്ടുള്ള ഈ നിക്ഷേപം, എം.എഫ്.ഐ മേഖലയിലെ ഒരു വലിയ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. കമ്പനിയുടെ ബുക്ക് വാല്യൂവിന്റെ 2.5 മടങ്ങ് മൂല്യം കണക്കാക്കിയാണ് ജി.പി.സി ഈ ഓഹരി നിക്ഷേപം നടത്തിയിരിക്കുന്നത്.
ഈ മൂലധന സമാഹരണം പൂര്‍ണ്ണമായും അതിന്റെഓഹരികളുടെ പ്രാഥമിക ഇഷ്യൂ മൂലമുള്ളതാണെന്നും, ഈ മൂലധനം കമ്പനിയുടെ വളര്‍ച്ചാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായിയാണ് സമാഹരിച്ചിരിക്കുന്നതെന്നും മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ സിഇഒ, സദാഫ് സയീദ് പറഞ്ഞു.
'ഈനിക്ഷേപത്തുകയും കമ്പനിയുടെ മറ്റു ബിസിനെസ്സ് വരുമാനവും ഉപയോഗിച്ച്, മുത്തൂറ്റ് മൈക്രോഫിന്‍ അതിന്റെ ബിസിനെസ്സ് (എ.യു.എം) അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുന്നു. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 500 പുതിയ ശാഖകള്‍ കൂടെ തുറന്ന്ഞങ്ങളുടെ മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങളിലേക്ക് രണ്ട് സംസ്ഥാനങ്ങള്‍ കൂടി ചേര്‍ത്ത് നിലവിലുള്ള വിപണിയിലെ ഞങ്ങളുടെ പങ്ക് വര്‍ധിപ്പിക്കാനുംഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഈ മൂലധന വര്‍ധനയോടെ, കമ്പനിയുടെ മൂലധന പര്യാപ്തത 32% ആയി ഉയരും, ആയത് കമ്പനിയുടെ പബ്ലിക്ഇഷ്യൂവിനു മുന്‍പുതന്നെ കമ്പനിയുടെ മതിയായ വളര്‍ച്ചയ്ക്ക് ഇടം നല്‍കും'. അദ്ദേഹം വ്യക്തമാക്കി.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇന്ത്യയിലെ വിദൂര, ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് വേഗത്തിലും എളുപ്പത്തിലും പണം ലഭ്യമാക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ്പറഞ്ഞു.
'ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സംരംഭങ്ങള്‍ക്ക് മെച്ചപ്പെട്ട ലാഭവും ജീവിത നിലവാരവും നല്‍കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. മൈക്രോഫിനാന്‍സ് വളരെ സാധാരണക്കാരന്റെ ഒരു ലോണ്‍ എന്ന നിലയില്‍, സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായി ഞങ്ങള്‍കാണുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ ബിസിനസ്സ് വിപുലമാക്കാനും കമ്പനിയുടെ പബ്ലിക് ഇഷ്യൂ നടത്തുവാനും ഞങ്ങള്‍ ഒരുങ്ങുകയാണ്''. തോമസ് മുത്തൂറ്റ് വിശദമാക്കി.
ഏതാനും വര്‍ഷം മുമ്പ് ചിക്കാഗോ ആസ്ഥാനമായുള്ള ക്രിയേഷന്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന പ്രൈവറ്റ് ഇക്വിറ്റി ഫണ്ടില്‍നിന്നും മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് 157 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിരുന്നു.9.8% ഓഹരിയുമായി ക്രിയേഷന്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയില്‍ തുടരും. മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിലെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപത്തിന്റെ രണ്ടാം ഘട്ടമാണിതെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍മുത്തൂറ്റ് പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ വികസന വെല്ലുവിളികളില്‍ ഒന്നാണ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ എന്നും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അത് നിര്‍ണായകമാണെന്നും ജി പി സി യുടെ സ്ഥാപകനും സി.ഇ.ഒ യുമായ കേതന്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു.
മുത്തൂറ്റ് മൈക്രോഫിന്‍ ഇന്ത്യയിലെ മുന്‍നിര മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നായി, മെച്ചപ്പെട്ട സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, ദാരിദ്ര്യ നിര്‍മാര്‍ജനം, സ്ത്രീ ശാക്തീകരണം എന്നി ലക്ഷ്യത്തില്‍ ഊന്നി അതിന്റെ സ്ഥാനം നിലനിര്‍ത്തിപ്പോരുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്, കൂടാതെ ഈ യാത്രയില്‍ പങ്കാളിയാകാന്‍ മുത്തൂറ്റ് മൈക്രോഫിനുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.' പട്ടേല്‍ പറഞ്ഞു. മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് ലിമിറ്റഡ് ആണ് ഈ നിക്ഷേപ റൗണ്ടില്‍ മുത്തൂറ്റ് മൈക്രോഫിനിന്റെ സാമ്പത്തികഉപദേഷ്ടാവായത്.


Related Articles
Next Story
Videos
Share it