എച്ച് ഡി എഫ് സിയും എച്ച് ഡി എഫ് സി ബാങ്കും തമ്മില്‍ ലയിക്കുമോ?

ഇന്ത്യയിലെ ധനകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളായ HDFCയും HDFC Bankഉം തമ്മിലുളള ലയനം സാധ്യമോ? ആഗോള തലത്തിലെ ബാങ്കിംഗ് സ്ഥാപനങ്ങളുമായി കിടപിടിക്കുന്ന നിലയില്‍ ഇന്ത്യയിലെ ബാങ്കുകളെ പ്രാപ്തമാക്കുകയെന്ന നയത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുസ്ഥാപനങ്ങളും തമ്മിലുളള ലയനചര്‍ച്ച വീണ്ടും സജീവമാവുന്നത്.

ബാങ്കിംഗ് മേഖലയില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകളില്‍ ഇളവ് വരുത്തുന്ന പക്ഷം ലയനം അസാധ്യമാവില്ല എന്നാണ് ധനകാര്യമേഖലയിലെ വിദ്ഗധരുടെ മതം. രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ ഒന്നാമനായ HDFC Bankഉം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ഒന്നാമനായ HDFCയും തമ്മിലുള്ള ലയനം പലപ്പോഴും സജീവ ചര്‍ച്ചയാകുന്ന വിഷയമാണെങ്കിലും അത് യാഥാര്‍ത്ഥ്യമാവുന്നതിനുള്ള കടമ്പകള്‍ ഇനിയും പരിഹരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ലയനം തികച്ചും അടഞ്ഞ അദ്ധ്യായമാണെന്നു കരുതേണ്ടതില്ല. HDFCസിഇഒ കേകി മിസ്ത്രി എക്കണോമിക് ടൈംസ് പത്രത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സൂചനയും അതു തന്നെയാണ്.
.
ബാങ്കുകളുടെ നിക്ഷേപവായ്പ ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള ചില നിബന്ധനകളില്‍ ഇളവ് വരുത്തുകയാണെ് ലയനത്തിന് വഴി തുറുക്കുന്നതിന്റെ ആദ്യപടിയെന്ന് മിസ്ത്രി പറഞ്ഞു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കായി നിശ്ചയിച്ചിട്ടുള്ള CRR, SLR (കരുതല്‍ പണ അനുപാതം അഥവാ ക്യാഷ് റിസര്‍വ് റേഷ്യോ, സ്റ്റാറ്റിയൂട്ടറി റിസര്‍വ് റേഷ്യോ) എന്നീ കാര്യങ്ങളിലാണ് ഇളവുകള്‍ വരുത്തേണ്ടത്.
.
വാണിജ്യ ബാങ്കുകള്‍ക്ക് ബാധകമായ CRR, SLR നിയന്ത്രണങ്ങള്‍ ധനകാര്യ സ്ഥപനമെന്ന നിലയില്‍ ഒഉഎഇക്ക് ഇപ്പോള്‍ ബാധകമല്ല. ലയനത്തോടെ ഇതിനുള്ള തുക ബാലന്‍സ് ഷീറ്റില്‍ കണ്ടെത്തേണ്ടി വരും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി, മിസ്ത്രി പറഞ്ഞു. അതിനു പുറമെയാണ് മുന്‍ഗണന മേഖലകള്‍ക്കുള്ള നിബന്ധനകള്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയങ്ങളില്‍ മാറ്റങ്ങള്‍ വരുന്ന പക്ഷം ലയനത്തിനുള്ള സാധ്യതകള്‍ തെളിയും. അങ്ങനെയാണെങ്കില്‍ ഈ വിഷയം അപ്പോള്‍ പരിശോധിക്കും. എന്നാല്‍ കഴിഞ്ഞ 67 കാലയളവില്‍ ഇരുസ്ഥാപനങ്ങളും തമ്മില്‍ ലയനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
.
പി ചിദംബരം ധനകാര്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ആഗോളതലത്തിലെ ബാങ്കുകളുമായി കിടപിടിക്കാന്‍ കഴിയുന്ന തരത്തിലുള്ള ബാങ്കുകള്‍ ഇന്ത്യയിലും ഉണ്ടാവണമെന്ന ആശയം ഉരുത്തിരിഞ്ഞത്. പൊതുമേഖലയില്‍ നിന്നും സ്‌റ്റേറ്റ് ബാങ്ക ഓഫ് ഇന്ത്യയും, സ്വകാര്യ മേഖലയില്‍ നിന്നും HDFC Bankഉം ആണ് അത്തരമൊരു മാറ്റത്തിന് ഉചിതമായ സ്ഥാപനങ്ങള്‍ എന്നും വിലയിരുത്തപ്പെട്ടിരുന്നു.
എന്നാല്‍ 2007 - 08ലെ അമേരിക്കന്‍ ധനവിപണിയിലെ വന്‍തകര്‍ച്ച ആഗോള മാന്ദ്യത്തിന് കാരണമായ്‌തോടെ വലിയ ബാങ്കുകളെന്ന ആശയം തല്‍ക്കാലം മാറ്റി വെയ്ക്കപ്പെട്ടു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ങ്കൂര്‍ അടക്കം നാലു ബാങ്കുകള്‍ സ്‌റ്റേറ്റ് ബാങ്കുമായി 2017ല്‍ ലയിപ്പിച്ചതോടെ ഈ ആശയം വീണ്ടും നയകര്‍ത്താക്കള്‍ക്കിടയില്‍ സംസാര വിഷയമായി. ഒഉഎഇയും ഒഉഎഇ ആമിസഉം തമ്മിലുളള ലയനത്തിന്റെ ആശയം ഈ പശ്ചാത്തലത്തിലാണ് വീണ്ടും സജീവമായത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇരുസ്ഥാപനങ്ങളും തമ്മില്‍ ലയിക്കുന്നതിനുള്ള സാധ്യത HDFC ചെയര്‍മാന്‍ ആയ ദീപക് എസ് പരേഖ് 2015ല്‍ തന്നെ പ്രകടിപ്പിരുന്നു. ഇരു സ്ഥാപനങ്ങളിലെയും ഓഹരി നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്ന തരത്തിലാവണം ലയനമെന്നും മിന്റ് പത്രത്തിന് 2015ല്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്ക് ഇളവുകള്‍ അനുവദിക്കുന്ന പക്ഷം ലയനത്തിന് വഴി തുറക്കുമെന്ന സിഇഒ മിസ്ത്രിയുടെ അഭിപ്രായം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇരുസ്ഥാപനങ്ങളും തമ്മിലുള്ള ലയനം അസാധ്യമല്ലെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
വായ്പ നിരക്കുകള്‍ കുറഞ്ഞതോടെ റിയല്‍ എസ്‌റ്റേറ്റു മേഖല ഉണര്‍വിന്റെ പാതയില്‍ തിരിച്ചെത്തിയെന്നു പറഞ്ഞ മിസ്ത്രി ഭവന വായപ് എടുക്കുന്നതിന് ഏറ്റവും ഉചിതമായ സമയം ഇതാണെന്നും വ്യക്തമാക്കി. വായ്പ നിരക്കുകള്‍ ഏറ്റവും കുറഞ്ഞ നിലയിലെത്തിയെന്നും ഇനിയും കുറയുമെന്ന് കരുതാനാവില്ലന്നും പറഞ്ഞ അദ്ദേഹം റിയല്‍ എസ്‌റ്റേറ്റ് വിലകളും താഴ്ന്ന നിരക്കിലാണെന്ന് ചൂണ്ടിക്കാട്ടി. വാങ്ങുന്നതിന് പറ്റിയ സമയം ഇതാണ്, അദ്ദേഹം പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it