ഈ എടിഎമ്മില്‍ നിന്ന് പണമല്ല, വരുന്നത് സ്വര്‍ണ നാണയം

സ്വര്‍ണം വാങ്ങാന്‍ പോവുന്നതിനെക്കുറിച്ച് പറയുമ്പോള്‍ ഏതെങ്കിലും ജുവലറിയുടെ പേരാവും നിങ്ങളുടെ മനസിലേക്ക് വരുക. എന്നാല്‍ എടിഎമ്മുകളില്‍ ചെന്ന് കാര്‍ഡ് ഉരച്ച് സ്വര്‍ണം വാങ്ങുന്നതിനെക്കുറിച്ച് എന്നെങ്കിലും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ. ഇല്ലെങ്കില്‍ ഇനി ആലോചിച്ച് തുടങ്ങാവുന്നതാണ്.

രാജ്യത്തെ ആദ്യ ഗോള്‍ഡ് എടിഎം ഹൈദരബാദിലെ ബീഗംപേട്ടില്‍ പ്രവര്‍ത്തനം തുടങ്ങി. ഗോള്‍ഡ്‌സിക്ക (Goldsikka Pvt Ltd) എന്ന കമ്പനിയാണ് ഈ ഗോള്‍ഡ് എടിഎമ്മിന് പിന്നില്‍. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ എടിഎമ്മില്‍ നിന്ന് സ്വര്‍ണ നാണയങ്ങള്‍ വാങ്ങാം. 0.5 ഗ്രാം മുതലുള്ള സ്വര്‍ണ നാണയങ്ങള്‍ എടിഎമ്മില്‍ ലഭ്യമാണ്.

വിപണിയിലെ റിയല്‍-ടൈം സ്വര്‍ണ വിലയുമായി ബന്ധിപ്പിച്ച ലോകത്തെ ആദ്യ ഗോള്‍ഡ് എടിഎം കൂടിയാണ് ഹൈദരാബാദിലേത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് രാജ്യത്തുടനീളം 3000 ഗോള്‍ഡ് എടിഎമ്മുകളാണ് ലക്ഷ്യമെന്ന് ഗോള്‍ഡ്‌സിക്ക സിഇഒ തരൂജ് പറയുന്നു. യുറോപ്പ്, യുഎസ്, ഗള്‍ഫ് മേഖലകളിലൊക്കെ ഗോള്‍ഡ് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അബുദായബിയിലെ എമിരേറ്റ്‌സ് പാലസ് ഹോട്ടല്‍ ലോബിയില്‍ 2010ല്‍ ആണ് ലോകച്ചെ ആദ്യ ഗോള്‍ഡ് ബാര്‍ എടിഎം പ്രവർത്തനം ആരംഭിച്ചത്.

Related Articles
Next Story
Videos
Share it