ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ എട്ടെണ്ണം കേരളത്തില്‍ നിന്ന്

ഏറ്റവും മൂല്യമുള്ള ഇന്ത്യയിലെ 500 സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള എട്ട് പ്രമുഖ കമ്പനികള്‍ സ്ഥാനം പിടിച്ചു. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ 2023ലെ ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500 പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് 15.6 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സർവീസസാണ് 12.4 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വിപണി മൂല്യം 11.3 ലക്ഷം കോടി രൂപയാണ്. 2023 ഒക്ടോബര്‍ 30ലെ വിപണി മൂല്യം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. നിലവില്‍ ഈ കമ്പനികളുടെ മൂല്യത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്.

കേരളത്തിലെ താരങ്ങള്‍
കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് ബാങ്കിതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സാണ്. 41,878 കോടി രൂപ വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാന്‍സ് പട്ടികയില്‍ 96-ാം സ്ഥാനത്താണ്. പട്ടികയില്‍ 140-ാം സ്ഥാനത്തുള്ള ഫെഡറല്‍ ബാങ്കാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമന്‍. 27,648 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ വിപണി മൂല്യം. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സാണ്‌ 3,400 കോടി രൂപവിപണി മൂല്യവുമായി 264-ാം സ്ഥാനത്തുണ്ട്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ (12,353 കോടി രൂപ, റാങ്ക് 278), വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (മൂല്യം 11,047 കോടി രൂപ, റാങ്ക് 304), കല്യാണ്‍
ജുവ
ലേഴ്സ് ഇന്ത്യ (മൂല്യം 10,558 കോടി രൂപ, റാങ്ക് 320), ജോയ് ആലുക്കാസ് (10,500 കോടി രൂപ, റാങ്ക് 321), മണപ്പുറം ഫിനാന്‍സ്‌ (8913 കോടി രൂപ, റാങ്ക് 361) എന്നിവയാണ് പട്ടികയില്‍ സ്ഥാനം ലഭിച്ച മറ്റ് കേരള കമ്പനികള്‍.
പട്ടികയില്‍ മുന്നില്‍ ബൈജൂസും
കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മലയാളി സംരംഭകരുടെ കമ്പനികളും ഈ പട്ടികയില്‍ സ്ഥാനം നേടി. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസ് 1.82 ലക്ഷം കോടി രൂപയുമായി 24-ാം സ്ഥാനത്തുണ്ടെന്നതാണ് ശ്രദ്ധേയം.
7,269 കോടി രൂപ വിപണി മൂല്യവുമായി ജ്യോതി ലാബ്‌സ് (മുംബൈ) 431-ാം സ്ഥാനത്തും 5,947 കോടി രൂപ മൂല്യവുമായി ശോഭ ലിമിറ്റഡ് (ബംഗളൂരു) 500-ാം സ്ഥാനത്തുമുണ്ട്.
പുതുതായി 61 കമ്പനികള്‍
ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500 പട്ടികയില്‍ ഉള്ള കമ്പനികളുടെ മൊത്തം വിപണി മൂല്യം 231 ലക്ഷം കോടി രൂപ. ഈ കമ്പനികളില്‍ മൊത്തം തൊഴിലാളികള്‍ 70 ലക്ഷം. ഈ പട്ടികയില്‍ പരിഗണിക്കപ്പെടാനുള്ള കുറഞ്ഞ വിപണി മൂല്യം 6,700 കോടി രൂപയായിരുന്നു (മുന്‍ വര്‍ഷത്തെ പട്ടികയില്‍ 5,947 കോടി രൂപയാണ് നിശ്ചയിച്ചിരുന്നത്). ഈ പട്ടികയിലെ 26% കമ്പനികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതല്ല. ഈ വര്‍ഷം പുതുതായി 61 കമ്പനികള്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു.
മുംബൈ, ബംഗളൂരു, അഹമ്മദാബാദ്, പൂനെ തുടങ്ങിയ വലിയ വ്യവസായ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ തൃശൂർ, കൊച്ചി, കോഴികോഴിക്കോട്‌ എന്നിവ സ്ഥാനംപിടിച്ചത് ഇന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെ സൂചിപ്പിക്കുന്നതായി ഹുറൂണ്‍ ഇന്ത്യ എം.ഡി അനാസ് റഹ്‌മാന്‍ ജുനൈദ് അഭിപ്രായപ്പെട്ടു.
Related Articles
Next Story
Videos
Share it