നിങ്ങള്‍ കുടുംബ ബിസിനസ് സാരഥിയാണോ? എങ്കില്‍ മിസ്സാക്കല്ലേ ഈ അവസരം!

കേരളത്തിലെ ഒട്ടുമിക്ക ചെറുകിട-ഇടത്തരം ബിസിനസുകളും കുടുംബ ബിസിനസുകളാണ്. ഇവയെ വളര്‍ച്ചയുടെ അടുത്ത തലത്തിലേക്കെത്തിക്കാന്‍ സാരഥികള്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും പരിധികള്‍ മറികടന്നുള്ള വളര്‍ച്ച ഇത്തരം ബിസിനസുകളില്‍ സാധ്യമാകാതെയും വരുന്നു. ചെറുകിട ഇടത്തരം മേഖലയില്‍ ഒതുങ്ങി നിന്നിരുന്ന കുടുംബ ബിസിനസുകളെ ആ പരിധി മറികടന്ന് വളര്‍ത്തുന്നവരും ബിസിനസ് ലോകത്തുണ്ട്. എന്താണ് അവരുടെ ശൈലി? അവര്‍ എങ്ങനെയാണ് വളര്‍ച്ച സാധ്യമാക്കിയത്? കുടുംബ ബിസിനസുകളെ പരിധികളില്ലാതെ വളര്‍ത്തിയ ഒരു മാനേജ്‌മെന്റ് പ്രൊഫഷണല്‍ നയിക്കുന്ന ചര്‍ച്ചയില്‍ ബിസിനസ് സാരഥികള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നു.


ഒക്ടോബര്‍ എട്ടിന് കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കുന്ന എം.എസ്.എം.ഇ സമിറ്റിലാണ് ഈ പാനല്‍ ചര്‍ച്ച അരങ്ങേറുക. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന എം.എസ്.എം.ഇ സമിറ്റിന്റെ ഭാഗമായുള്ള പാനല്‍ ചര്‍ച്ച നയിക്കുന്നത് ജ്യോതി ലാബ്‌സിനെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ കമ്പനിയുടെ സ്ഥാപകനായ എം.പി. രാമചന്ദ്രനൊപ്പം നിന്ന് കാലങ്ങളോളം പ്രവര്‍ത്തിച്ച ഉല്ലാസ് കമ്മത്താണ്. ജ്യോതി ലാബ്‌സ് മുന്‍ ജോയ്ന്റ് മാനേജിംഗ് ഡയറക്റ്ററായ ഉല്ലാസ് കമ്മത്ത് ബിസിനസുകളെ, പ്രത്യേകിച്ച് കുടുംബ ബിസിനസുകളെ വന്‍കിട കോര്‍പ്പറേറ്റുകളുടെ ലീഗിലേക്ക് ഉയര്‍ത്താനുള്ള കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന യു.കെ ആന്‍ഡ് കോയുടെ സ്ഥാപകനാണ്. ഫിക്കി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ്.

ഇവോള്‍വ് ബാക്ക് റിസോര്‍ട്‌സ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ജോസ് ടി രാമപുരം, ജയലക്ഷ്മി സില്‍ക്ക്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ സുജിത് കമ്മത്ത്, എളനാട് മില്‍ക്ക് സ്ഥാപകനും എം.ഡിയുമായ സജീഷ് കുമാര്‍ എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ സംബന്ധിക്കുന്നവര്‍.

അറിയാം ഗ്രോത്ത് സ്ട്രാറ്റജി


നില്‍ക്കുന്നിടത്ത് നില്‍ക്കാന്‍ ബിസിനസുകള്‍ അതിവേഗം ഓടേണ്ട കാലമാണിത്. വളര്‍ച്ച ഉറപ്പാക്കാന്‍ വേണ്ടത് നൂതന തന്ത്രങ്ങളും. ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സാരഥികള്‍ അതിവേഗം ഏറ്റവും ശരിയായ തീരുമാനങ്ങളെടുത്താൽ മാത്രമേ ഇവയൊക്കെ സാധ്യമാവു. വളര്‍ച്ച ശീലമാക്കിയ ബിസിനസ് സാരഥികളുടെ പ്രായോഗിക പാഠങ്ങളും വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങളും
എം.എസ്.എം.ഇ
സംരംഭകരുടെ വളര്‍ച്ചാ പാതയില്‍ നിര്‍ണായക പങ്ക് വഹിക്കുക തന്നെ ചെയ്യും. ഈ സാഹചര്യത്തിലാണ് എം.എസ്.എം.ഇ സമിറ്റ് കോഴിക്കോട് അരങ്ങേറുന്നത്.

സമിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് ഉല്ലാസ് കമ്മത്താണ്. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടന്ന് എങ്ങനെ ബിസിനസ് വളര്‍ത്താം, നൂതന ഫണ്ട് സമാഹര രീതികള്‍ എന്നിവയെ കുറിച്ചെല്ലാം അതത് മേഖലകളിലെ വിദഗ്ധര്‍ സമിറ്റില്‍ പ്രഭാഷണം നടത്തും. നൂതന ആശയങ്ങള്‍ അവതരിപ്പിക്കാതെ എം.എസ്.എം.ഇകള്‍ക്ക് വ്യത്യസ്ത വിപണിയില്‍ പിടിച്ചു നിൽക്കാനാകില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള പ്രായോഗിക പരിജ്ഞാനം പകരാന്‍ ദേശീയതലത്തിലെ ഒരു വിദഗ്ധനും സമിറ്റില്‍ പ്രഭാഷകനായുണ്ട്.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് മാത്രമാണ് സമിറ്റില്‍ സംബന്ധിക്കാനാവുക. ജിഎസ്ടി ഉള്‍പ്പടെ രജിസ്‌ട്രേഷന്‍ നിരക്ക് 2,360 രൂപയാണ്. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറുവരെ നീളുന്ന സമിറ്റിനോട് അനുബന്ധിച്ച് പ്രദര്‍ശന സ്റ്റാളുകളുമുണ്ട്. എം.എസ്.എം.ഇ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇത്തരം സംരംഭങ്ങള്‍ക്ക് വേണ്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നവര്‍ക്കുമെല്ലാം സ്റ്റാളുകള്‍ സജ്ജീകരിക്കാം. നികുതി അടക്കം 29,500 രൂപയാണ് സ്റ്റാള്‍ നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ്: 9072570065,മോഹന്‍ദാസ്: 9747384249, റിനി 9072570055, വെബ്‌സൈറ്റ്: www.dhanammsmesummit.com


Related Articles

Next Story

Videos

Share it