അശോക് ട്രേഡ്ലൈന്‍സിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം പാലായില്‍ സെപ്റ്റംബര്‍ 11ന്

കണ്‍സ്ട്രക്ഷന്‍ ഉത്പന്നങ്ങളുടെ വിതരണരംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ മദ്ധ്യകേരളത്തിലെ എക്സ്‌ക്ലുസീവ് ഡീലര്‍മാരായ, പാലാ ആസ്ഥാനമായുള്ള അശോക് ട്രേഡ്ലൈന്‍സിന്റെ പുതിയ ഓഫീസ് മന്ദിരം 'ഇടച്ചേരില്‍ സ്‌ക്വയര്‍' സെപ്റ്റംബര്‍ 11ന് ഉദ്ഘാടനം ചെയ്യും. പാലാ കടപ്പാട്ടൂര്‍ ബൈപ്പാസ് റോഡിലാണ് പുതിയ ഓഫീസ്.

സുപ്രീം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ഗീവര്‍ഗീസ് യോഹന്നാന്‍ രാവിലെ 11:11:11ന് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അശോക് ട്രേഡ്ലൈന്‍സ് ഡയറക്ടര്‍ സാജന്‍ ജി. ഇടച്ചേരില്‍ പറഞ്ഞു. ലക്ഷ്മിക്കുട്ടിയമ്മ ഗോപാലന്‍ നായര്‍, സുനിത സാജന്‍, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. രഞ്ജിത്, പാലാ മുനിസിപ്പിലാറ്റി ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ, എന്‍.എസ്.എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍, മുത്തോലി ഗ്രാമപഞ്ചായത്ത് അംഗം സി.എസ്. സിജു, പാലാ സെന്റ് തോമസ് കത്തീഡ്രല്‍ ചര്‍ച്ച് വികാരി ഫാ. ജോസ് കക്കാലില്‍ എന്നിവര്‍ ഭദ്രദീപം തെളിയിക്കും.
ഓറിയന്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് തോമസ് ജി. കുമ്പുക്കല്‍ നിര്‍വഹിക്കും.
പ്രമുഖ സിമന്റ് ബ്രാന്‍ഡായ എ.സി.സി സിമന്റ്സ്, റൂഫിംഗ്, ബോര്‍ഡ്, പാനല്‍ ബ്രാന്‍ഡായ എവറസ്റ്റ്, പ്ലബിംഗ് സൊല്യൂഷന്‍സ് ബ്രാന്‍ഡായ സുപ്രീം, നിര്‍മ്മാണ അനുബന്ധ ഉത്പന്ന നിര്‍മ്മാതാക്കളായ ബോസ്റ്റിക്, ബാത്ത്റൂം ഫിറ്റിംഗ്സ് ബ്രാന്‍ഡായ ബെനെലേവ്, പ്ലബിംഗ് വാല്‍വ്സ് നിര്‍മ്മാതാക്കളായ സോലോറ്റോ, ഡോര്‍സ് ആന്‍ഡ് പ്ലൈവുഡ് ബ്രാന്‍ഡായ കല്‍പതാരു, ഭാരതി സിമന്റ്, ജെ.കെ. വൈറ്റ് സിമന്റ്, ജെ.കെ. വോള്‍ പുട്ടി, എസ്സാര്‍ സ്റ്റീല്‍ തുടങ്ങിയവയുടെ മദ്ധ്യകേരളത്തിലെ എക്സ്‌ക്ലുസീവ് ഡീലര്‍മാരാണ് അശോക് ട്രേഡ്ലൈന്‍സ്.
അത്യാധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളിലായാണ് പുതിയ മന്ദിരം സജ്ജമാക്കിയത്. പൂര്‍ണമായും പ്രകൃതി സൗഹൃദം. ഇന്റഗ്രേറ്റഡ് സോളാര്‍ റൂഫ് പാനലുകള്‍, വിപുലമായ കുടിവെള്ള സംഭരണി, മികച്ച മാലിന്യസംസ്‌കരണ സംവിധാനം, സ്വാഭാവിക വെളിച്ചവും (Natural Light) വായുസഞ്ചാരവും (Natural Airflow) ഉറപ്പാക്കുന്നതും അതുവഴി ജോലി ആസ്വാദ്യകരവുമാക്കുന്ന സൗകര്യങ്ങള്‍, ഉപഭോക്താക്കള്‍ക്കായി പ്രത്യേക സംവാദന മുറികള്‍ തുടങ്ങിയ മികവുകളും മന്ദിരത്തിനുണ്ട്.
Related Articles
Next Story
Videos
Share it