ബിസിനസ് വളർച്ച എങ്ങനെ നേടാം: സംരംഭകർക്ക് പ്ലാറ്റ്ഫോം ഒരുക്കി ബിഎൻഐ കൊച്ചി 

നെറ്റ് വർക്കിംഗ് അതല്ലേ, എല്ലാം! പുതിയ തലമുറ ബിസിനസ് സംരംഭകരുടെ ടാഗ് ലൈൻ ഇപ്പോഴിതാണ്. സംരംഭകർക്ക്‌ പരസ്പരം ആശയങ്ങൾ കൈമാറാനും പുതിയ അവസരങ്ങൾ കണ്ടെത്താനും അതുവഴി ബിസിനസ് മെച്ചപ്പെടുത്താനും വേദിയൊരുക്കുകയാണ് മുൻനിര ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ബിഎൻഐ കൊച്ചി.

ബിഎൻഐ അംഗങ്ങൾക്കായുള്ള 'ബിഎൻഐ സെലിബ്രേറ്റ്-റീജിയണൽ അവാർഡ്‌സ് ആൻഡ് ബിസിനസ് കോൺക്ലേവ് 2019’ മെയ് 25 ന് ഗ്രാൻഡ് ഹയാത്തിൽ വച്ചു നടക്കും. ഉച്ചക്ക് ഒരു മണി മുതൽ രാത്രി 11 മണി വരെയാണ് കോൺക്ലേവ്.

കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 800-ൽ പരം അംഗങ്ങൾ പങ്കെടുക്കുന്ന കോൺക്ലേവിൽ അംഗങ്ങൾക്ക് ബിസിനസ് ബ്രാൻഡിങ്ങിനുള്ള അവസരം ഉണ്ടായിരിക്കും. ആറു വർഷം മുൻപ് നിലവിൽ വന്ന ബിഎൻഐ കൊച്ചി ഇപ്പോൾ 13 ചാപ്റ്ററുകളും എണ്ണൂറോളം ബിസിനസ് ഉടമകളും പ്രൊഫഷണലുകളും രണ്ടര ലക്ഷത്തോളം റഫറൽ പാർട്ണർമാരുമുള്ള അന്താരാഷ്ട്ര ബിസിനസ് നെറ്റ് വർക്ക് ആണ്.

പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റി നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനും നാവികസേന കമാൻഡറുമായ അഭിലാഷ് ടോമി നയിക്കുന്ന ഇൻസ്പിരേഷണൽ സെഷനാണ് കോൺക്ലേവിന്റെ ഹൈലൈറ്റ്.

ബിഎൻഐ കൊച്ചിൻ എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാർ ജി, ബിഎൻഐ ഗ്ലോബൽ മാസ്റ്റർ ട്രെയ്‌നർ മുരളി ശ്രീനിവാസൻ, ബിഎൻഐ ഇന്ത്യ ഹെഡ് (ഓപ്പറേഷൻസ്) അതുൽ ജോഗലേക്കർ എന്നിവർ സംസാരിക്കും.

റഫറലുകളിലൂടെ ബിസിനസ് മികച്ചതാക്കാന്‍ സഹായിക്കുക എന്നതാണ് രാജ്യാന്തര ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ബിഎൻഐയുടെ ലക്ഷ്യം. അനാരോഗ്യകരമായ മത്സരങ്ങൾ ഒഴിവാക്കി, പരസ്പരം സഹായിക്കാനും, പിന്തുണയ്ക്കാനും ബിസിനസ് വളര്‍ത്താനുമുള്ള പ്രൊഫഷണല്‍ പ്ലാറ്റ് ഫോം ഒരുക്കുകയാണ് ബിഎൻഐ ചെയ്യുന്നത്.

പ്രാദേശിക തലത്തിൽ സ്വയം വളർച്ച നേടുകയും അതോടൊപ്പം മറ്റുള്ള ബിസിനസ്സുകളെ വളരാൻ സഹായിക്കുകയും ചെയ്ത അംഗങ്ങളെ ആദരിക്കാനുള്ള വേദികൂടിയാകും ഈ കോൺക്ലേവ്.

Related Articles

Next Story

Videos

Share it