ബിസിനസ്-ഇവന്റ്-ടൂറിസം മേഖലക്ക് കുതിപ്പേകി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും ലുലു കണ്‍വെന്‍ഷന്‍ സെന്ററും
കൊച്ചിയുടെ സ്വന്തം ബോള്‍ഗാട്ടിയില്‍ കേരളം ഇന്നുവരെ കണ്ടതില്‍ വച്ചേറ്റവും മികച്ച സൗകര്യങ്ങളുമായി ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും മുന്‍നിര ഹോട്ടല്‍ ബ്രാന്‍ഡായ ഗ്രാന്‍ഡ് ഹയാത്തിന്റെ ആഡംബര ഹോട്ടലും തയ്യാറായിക്കഴിഞ്ഞു.
ലോകത്തെ വന്‍കിട നഗരങ്ങളില്‍ മാത്രം നടത്തിവരുന്ന ബിസിനസ്സ് കണ്‍വെന്‍ഷനുകളും ദേശീയ അന്തര്‍ ദേശീയ ഇവെന്റുകളും ഇനി കൊച്ചിയെ തേടിയെത്തും. സംസ്ഥാനത്തെ ടൂറിസം മേഖലക്ക് പുതിയ ഒരു മാനം കൈവരിക്കുന്നതിന് ഇത് അങ്ങേയറ്റം സഹായകരമാകും. കേരളത്തിന്റെ ബിസിനസ്സ്-ഇവന്റ്-ടൂറിസം മേഖലയ്ക്കു ഇത് പുത്തനുണര്‍വ് പകരും എന്ന കാര്യത്തില്‍ സംശയമില്ല.
നിലവില്‍ കേരളത്തിന് MICE അഥവാ മീറ്റിംഗ്‌സ്, ഇന്‍സെന്റീവ്‌സ്, കോണ്‍ഫെറെന്‍സിങ്, എക്സിബിഷന്‍സ് എന്നറിയപ്പെടുന്ന ടൂറിസം സെഗ്‌മെന്റില്‍ നിന്ന് വരുമാനം മറ്റ് മേഖലകളെ അപേക്ഷിച്ചു വളരെ കുറവാണ്. എന്നാല്‍ മികച്ച 'മൈസ്' ടെസ്റ്റിനേഷനായുള്ള കൊച്ചിയുടെ വളര്‍ച്ച ഈ വിഭാഗത്തില്‍ വലിയ പ്രതീക്ഷക്കു വക നല്‍കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ലുലുമാള്‍ കൊച്ചിക്ക് സമ്മാനിച്ച ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഗ്രാന്‍ഡ് ഹയാത്ത് ഗ്രൂപ്പുമായി ചേര്‍ന്ന് ബോള്‍ഗാട്ടിയിലെ ബൃഹത്തായ ഈ സംരഭത്തിന് തുടക്കം കുറിച്ചത്.
ലോകനിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്ന ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെയും ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെയും കാഴ്ചകള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്.
മനോഹരമായി ലാന്‍സ്‌കേപ്പ് ചെയ്തിരിക്കുന്ന 26 ഏക്കര്‍ സ്ഥലത്ത് ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും സഥിതിചെയ്യുന്നത്. പതിനൊന്നു നിലകളിലായാണ് ഗ്രാന്‍ഡ് ഹയാത്ത് തങ്ങളുടെ ആഡംബര ഹോട്ടല്‍ ബോള്‍ഗാട്ടിയില്‍ ഒരുക്കിയിരിക്കുന്നത്. വാട്ടര്‍ഫ്രണ്ട് റിസോര്‍ട്ട് പ്രകൃതി രമണീയമായ വേമ്പനാട് കായലിന്റെ സൗന്ദ്യര്യം വേണ്ടുവോളം ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്നു.
264 ആഡംബര ഗസ്റ്റ് റൂമുകളാണ് ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ 38 സ്വീറ്റുകളും നാല് പ്രൈവറ്റ് വില്ലകളും ഉള്‍പെടും.
മൂന്ന് സിഗ്നേച്ചര്‍ ഡൈനിങ്ങ് ഓപ്ഷനുകളാണ് ഹോട്ടല്‍ നല്‍കുന്നത്. ഇതില്‍ ഓപ്പണ്‍ റെസ്റ്റോറന്റുകളും ഷോ കിച്ചണ്‍സും ഉണ്ട്. മലബാര്‍ കഫെ തായ് കഫെ എന്നിവയും ഇതില്‍ പെടും. മൊത്തം 105 ഷെഫുകളാണ് ഉള്ളത്.
ഇതു മാത്രമല്ല, കോംപ്ലിമെന്ററി വൈ ഫൈ, ഔട്ഡോര്‍ ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകള്‍, ആഡംബര സ്പാ, കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ, ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിറ്റ്നസ് സെന്റര്‍, സ്വകാര്യ ഹൗസ് ബോട്ടുകള്‍, ടെന്നീസ് കോര്‍ട്ട് എന്നിവയും ഗ്രാന്‍ഡ് ഹയാത്ത് ഒരുക്കിയിരിക്കുന്നു.
കണ്‍വെന്‍ഷന്‍ സെന്റര്‍
രാജ്യത്തെ ഏതൊരു ലോകോത്തര കണ്‍വെന്‍ഷന്‍ സെന്ററിന്റെയും സൗകര്യങ്ങള്‍ക്കു കിടപിടിക്കുന്നതാണ് ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ സെന്ററിലെ ഓരോ ഫെസിലിറ്റിയും. ബിസിനസ് മീറ്റിംഗുകള്‍ ഡെസ്റ്റിനേഷന്‍ വെഡിങ്ങുകള്‍ എന്നിവക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്
വിപുലമായ സുരക്ഷാ സംവിധാനങ്ങളുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ 1500 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും മൂന്ന് ഹെലിപാഡുകളുമുണ്ട്. കണ്‍വെന്‍ഷന്‍ സെന്ററിലെ മെയിന്‍ ഹാളിനു 20000 ചതുരശ്ര അടി വിസ്തീര്‍ണ്ണം. ഇത് ബിസിനസ് മീറ്റിംഗുകള്‍ക്കു പുറമെ വിവാഹ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ തക്കവിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
ഇതുപോലെ ചെറുതും വലുതുമായി 13 നോളം ഹാളുകള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉണ്ട്. മൊത്തം 8000 പേര്‍ക്ക് ഒരേ സമയം സമ്മേളനങ്ങളില്‍ പങ്കെടുക്കാം. ഇത്രയും പേര്‍ക്ക് ഭക്ഷണം വിളമ്പാനും ഇവിടെ സൗകര്യമുണ്ട്. VIP കള്‍ക്ക് പ്രത്യേക പ്രവേശന കവാടം, ഇന്‍-ബില്‍ട് സ്റ്റേജ്, ബ്രൈഡല്‍ സ്റ്റുഡിയോ എന്നിവയും ഉണ്ട്.
മേല്‍പ്പറഞ്ഞ ലോകോത്തര ഫെസിലിറ്റികള്‍ എല്ലാം ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍സെന്ററിനെ ഏത് അവസരങ്ങള്‍ക്കും യോജിച്ച ഇന്ത്യയിലെത്തന്നെ മികച്ച ഒരു വേദിയാക്കുന്നു എന്നതില്‍ സംശയമില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 28 ന് ഉത്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.