സംരംഭകർക്ക്‌ നെറ്റ്വർക്കിംഗ് വേദിയൊരുക്കാൻ ബിഎൻഐ ബിസിനസ് കോൺക്ലേവ്

സംരംഭകർക്ക്‌ പരസ്പരം സംവദിക്കാനും ബിസിനസ് അവസരങ്ങൾ കണ്ടെത്താനുമുള്ള വേദിയൊരുക്കാൻ മുൻനിര ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ബിഎൻഐ കൊച്ചി.

ബിഎൻഐ അംഗങ്ങൾക്കായുള്ള 'റീജിയണൽ അവാർഡ്‌സ് ആൻഡ് ബിസിനസ് കോൺക്ലേവ് 2018' മെയ് 26 ന് ഗ്രാൻഡ് ഹയാത്തിൽ വച്ചു നടത്തും. ഉച്ചക്ക് ഒരു മണി മുതൽ 10 മണി വരെയാണ് പരിപാടി. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 600 ൽ പരം സംരംഭകർ പങ്കെടുക്കുന്ന കോൺക്ലേവിൽ അംഗങ്ങൾക്ക് ബിസിനസ് ബ്രാൻഡിങ്ങിനുള്ള അവസരം ഉണ്ടായിരിക്കും.

പ്രമുഖ നടൻ ആശിഷ് വിദ്യാർഥി, മീഡിയ സംരംഭകൻ അനുരാഗ് ബത്ര, ബിഎൻഐ നാഷണൽ ഡയറക്ടർ മുരളി ശ്രീനിവാസൻ എന്നിവർ സംസാരിക്കും.

കേരളത്തിലെ ബിസിനസ്സുകളെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചതും ഫലപ്രദവും ആയ ഒരു ഇവന്റാണിതെന്ന് ബിഎൻഐ കൊച്ചിൻ ഡയറക്ടർ ജി അനിൽ കുമാർ പറഞ്ഞു. ബിസിനസ് രംഗത്തെ മത്സരങ്ങളെ (competitions) സഹകരണത്തിലേക്കും (collaborations) പിന്നീട് കൂട്ടായ ബിസിനസ് വളർച്ചയിലേക്കും (co-creations) നയിക്കുകയാണ് ഈ കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക തലത്തിൽ സ്വയം വളർച്ച നേടുകയും അതോടൊപ്പം മറ്റുള്ള ബിസിനസ്സുകളെ വളരാൻ സഹായിക്കുകയും ചെയ്ത സംരംഭകരെ ആദരിക്കാനുള്ള വേദികൂടിയാകും ഈ കോൺക്ലേവ്.

കേരളത്തിലെ സംരംഭകർക്ക് പുറത്തുനിന്നുള്ള സംരംഭകരെ പരിചയപ്പെടാനും അതുവഴി ബിസിനസ് വിപിലപ്പെടുത്തുന്നതിനുള്ള' അവസരങ്ങൾ തേടാനും ഇതിലൂടെ സാധിക്കും. വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ നേടാനും ഈ അവസരം ഉപയോഗിക്കാം.

അനാരോഗ്യകരമായ മത്സരങ്ങൾ ഒഴിവാക്കി, പരസ്പരം സഹായിക്കാനും, പിന്തുണയ്ക്കാനും ബിസിനസ് വളര്‍ത്താനും വേണ്ടിയുള്ള ഒരു പ്രൊഫഷണല്‍ പ്ലാറ്റ് ഫോം ആണ് ബിസിനസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍ (ബി എന്‍ ഐ). ഇപ്പോൾ പത്ത് ചാപ്റ്ററുകളിലായി അഞ്ഞൂറിലേറെ അംഗങ്ങളുള്ള ബിഎന്‍ഐ കൊച്ചിൻ ആരംഭിച്ചത് 2013 ലാണ്. റഫറന്‍സുകളിലൂടെ ബിസിനസ് മികച്ചതാക്കാന്‍ സഹായിക്കുക എന്നതാണ് ബിഎന്‍ഐ യുടെ ലക്ഷ്യം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it