Begin typing your search above and press return to search.
പുതിയ ചോക്ലറ്റ് ബിസ്‌കറ്റ് രുചികളുമായി കേരള ബ്രാന്‍ഡ്
2022 ഡിസംബറില്‍ കേരളത്തില്‍ നിര്‍മിച്ചു വിപണനം ആരംഭിച്ച ക്രേസ് ബിസ്‌ക്റ്റ്‌സ് പുതിയ രണ്ടു രുചികള്‍ പുറത്തിറക്കി. ചോക്ലറ്റ് കുക്കിയായ 'ചോക്കി റോക്കി', ചോക്ലറ്റ് സാൻവിച് ബിസ്‌കറ്റ് 'ബേർബൻ' എന്നിവ കേരള വ്യവസായ മന്ത്രി പി. രാജീവ് പുതിയ പുറത്തിറക്കി. ക്രേസ് ബിസ്‌ക്റ്റ്‌സ് ഡയറക്റ്റര്‍ അലി സിയാന്‍, കിന്‍ഫ്ര മാനേജിംഗ് സന്തോഷ് കോശി തോമസ്, ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റ് വി.എ ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.
കേരളത്തില്‍ വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ 'മീറ്റ് ദ ഇന്‍വെസ്റ്റര്‍'പരിപാടിയുടെ ഭാഗമായി ആറു മാസങ്ങള്‍ക്ക് മുന്‍പ് അസ്‌കോ ഗ്ലോബല്‍ ഗ്രൂപ് തുടങ്ങിയ സംരംഭം ചുരുങ്ങിയ കാലയളവില്‍ പുതിയ രണ്ടു ഉത്പന്നങ്ങള്‍ പുറത്തിറക്കിയത് പ്രശംസനീയമാണെന്ന് മന്ത്രി രാജീവ് അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ബിസ്‌കറ്റുകള്‍ രണ്ടു മാസത്തിനുള്ളില്‍ കയറ്റുമതി ചെയ്തു തുടങ്ങുമെന്ന് ക്രേസ് ബിസ്‌ക്റ്റ്‌സ് ഡയറക്റ്റര്‍ അലി സിയാന്‍ അറിയിച്ചു. ആദ്യ കയറ്റുമതി സൗദി അറേബിയയിലേക്കും തുടര്‍ന്ന് യൂറോപ്യന്‍ വിപണിയിലേക്കുമായിരിക്കും. ലോകത്ത് മലയാളികള്‍ എവിടെ ഉണ്ടെങ്കിലും അവിടെയെല്ലാം ക്രേസ് ബിസ്‌ക്റ്റ്‌സ് ലഭ്യമാക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ അബ്ദുള്‍ അസീസ് ചോവഞ്ചേരി അറിയിച്ചു.
നിലവില്‍ 22 രുചികളില്‍ ക്രേസ് ബിസ്‌ക്റ്റ്‌സ് നിര്‍മിക്കുന്നുണ്ട്. 1992ല്‍ ചെറിയ സംരംഭമായി തുടങ്ങിയ അസ്‌കോ ഗ്ലോബല്‍ ഗ്രൂപ്പിന് ഗള്‍ഫ്, ആഫ്രിക്ക, തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.
Next Story