Begin typing your search above and press return to search.
ധനം ബിഎഫ്എസ്‌ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്: ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ പുതിയ ചലനങ്ങളറിയാം
ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ്, ഇന്‍ഷുറന്‍സ് രംഗത്തെ 15ലേറെ പ്രമുഖര്‍ പ്രഭാഷകരായെത്തുന്ന ധനം ബിഎഫ്എസ്‌ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് നവംബര്‍ 19ന് കൊച്ചിയില്‍. ആഗോളതലത്തില്‍ രാഷ്ട്രീയ-ഭൗമ സംഘര്‍ഷങ്ങള്‍ കൂടുകയും ധനകാര്യ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന അഭിപ്രായ പ്രകടനങ്ങള്‍ ലോക നേതാക്കള്‍ നടത്തുകയും ചെയ്യുമ്പോള്‍ സാമ്പത്തിക രംഗത്ത് വരാനിരിക്കുന്നത് എന്തൊക്കെയാണെന്നാണ് സമ്മിറ്റ് ചര്‍ച്ചചെയ്യുന്ന ഒരു വിഷയം.
ദേശീയ, രാജ്യാന്തര തലത്തില്‍ പ്രശസ്തരായ പ്രഭാഷകരാണ് ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് ബിഎഫ്എസ്‌ഐ സമ്മിറ്റിലും അവാര്‍ഡ് ദാന ചടങ്ങിലുമായി ആശയങ്ങള്‍ പങ്കുവെയ്ക്കാനെത്തുന്നത്.
ബാങ്കുകള്‍, സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സ്വര്‍ണപ്പണയ വായ്പാ സ്ഥാപനങ്ങള്‍, മ്യൂച്വല്‍ ഫണ്ട്, ഫണ്ട് മാനേജ്‌മെന്റ് തുടങ്ങിയ രംഗങ്ങളിലുള്ളവര്‍ക്ക് പുറമേ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍, ഫിന്‍ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഇന്‍ഷുറന്‍സ് രംഗത്തുള്ളവര്‍ എന്നിവരെല്ലാം സമ്മിറ്റില്‍ സംബന്ധിക്കാനെത്തും. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മിറ്റിലും അവാര്‍ഡ് ദാന ചടങ്ങിലുമായി 400ലേറെ പേര്‍ പങ്കെടുക്കും. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ സമ്മിറ്റും അവാര്‍ഡ് ദാന ചടങ്ങുകളും അരങ്ങേറും.
പ്രഗത്ഭരായ പ്രഭാഷകര്‍
രാത്രി നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനാണ് മുഖ്യാതിഥി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ജെ.കെ ഡാഷാണ് സമ്മിറ്റില്‍ മുഖ്യാതിഥിയായി സംബന്ധിക്കുന്നത്. ആര്‍ബിഐ മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്ററുമായ ഗണേഷ് കുമാര്‍, ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ കെവിഎസ് മണിയന്‍, ആര്‍ബിഐ മുന്‍ സിജിഎമ്മും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാനുമായ പി.ആര്‍ രവി മോഹന്‍, മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാര്‍, എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് മുന്‍ സിഐഒയും 3പി ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും സിഐഒയുമായ പ്രശാന്ത് ജെയ്ന്‍, ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു വെളിയത്ത്, എന്‍എസ്ഇയുടെ ഇന്‍വെസ്റ്റര്‍ റിലേഷന്‍ഷിപ്പ് മേധാവി രോഹിത് മന്ദോത്ര, ഐഡിബിഐ ക്യാപിറ്റലിന്റെ മുന്‍ റിസര്‍ച്ച് മേധാവിയും ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റുമായ എ.കെ പ്രഭാകര്‍, അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് എംഡി അക്ഷയ് അഗര്‍വാള്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ അസോസിയേറ്റ് ഡയറക്റ്റര്‍ ഡോ. രഞ്ജിത് ആര്‍.ജി, മിറേ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ പ്രിന്‍സിപ്പല്‍ ഓഫീസര്‍ ശോഭിത് മേത്ത, ഡിബിഎഫ്എസ് എംഡി പ്രിന്‍സ് ജോര്‍ജ്, ഇൻഫോടെക്കിൽ ഓണററി ഡോക്ടറേറ്റ് നേടിയ 11 വയസ് മാത്രമുള്ള 'സൂപ്പര്‍കിഡ്' ഡോ. സ്വയം സോധ തുടങ്ങിയവര്‍ സമിറ്റില്‍ പ്രഭാഷണം നടത്തും.
മികവിന് ആദരം
വൈകിട്ട് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് എന്നീ രംഗങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്ത പ്രസ്ഥാനങ്ങളെ ആദരിക്കും. വ്യത്യസ്ത മേഖലകളിലെ പ്രഗത്ഭരുമായി അടുത്തിടപഴകാന്‍ സ്പീഡ് നെറ്റ്‌വര്‍ക്കിംഗുമുണ്ടായിരിക്കും.
പിന്തുണയുമായി ബ്രാന്‍ഡുകള്‍
സ്വര്‍ണപ്പണയ വായ്പാ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സാണ് സമ്മിറ്റിന്റെ പ്രസന്റിംഗ് സ്‌പോണ്‍സര്‍. സിഎക്‌സ് പാര്‍ട്ണറായെത്തിയിരിക്കുന്നത് സോഹോയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , മണപ്പുറം ഫിനാൻസ്, ബാങ്ക് ഓഫ് ബറോഡ, ഇക്വിറ്റി ഇന്റലിജന്‍സ്, ഓപ്പണ്‍, ഇസാഫ്, മിറെ അസറ്റ്, അമെക്‌സ് എന്നിവര്‍ സില്‍വര്‍ പാര്‍ട്ണര്‍മാരാണ്. റേഡിയന്റ് ഏയ്‌സ്മണിയാണ് പേയ്‌മെന്റ് പാര്‍ട്ണര്‍. ഒഒഎച്ച് പാര്‍ട്ണര്‍ ഐശ്വര്യയും. ക്യുമാര്‍ക്കാണ് ഡിജിറ്റല്‍ പാര്‍ട്ണര്‍.
അവാര്‍ഡ് നിര്‍ണയിച്ചത് മികവുറ്റ ജൂറി
ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് എന്നീ രംഗങ്ങളില്‍ മികവുറ്റ നേട്ടം കൊയ്തവരെ ബിഎഫ്എസ്‌ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ വെച്ച് ആദരിക്കും. ബാങ്കിംഗ്, ധനകാര്യ, ഇന്‍ഷുറന്‍സ് മേഖലയിലെ പ്രഗത്ഭര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. എല്‍ഐസി മുന്‍ എംഡി ടി.സി സുശീല്‍ കുമാര്‍, കെ. വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി സീനിയര്‍ പാര്‍ട്ണര്‍ എ. ഗോപാലകൃഷ്ണന്‍, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഏബ്രഹാം തര്യന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.
സമ്മിറ്റില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും: dhanambfsisummit.com / 9072570065
Next Story
Videos