Begin typing your search above and press return to search.
ചെറുകിട നിക്ഷേപകര്‍ക്ക് നേരിട്ട് പഠിക്കാം വിദഗ്ധരില്‍ നിന്ന്, വേദിയൊരുക്കി ധനം ബി.എഫ്.എസ്.ഐ സമ്മിറ്റ്
നവംബര്‍ 19ന് കൊച്ചിയില്‍ നടക്കുന്ന ധനം ബി.എഫ്.എസ്.ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ചെറുകിട നിക്ഷേപകര്‍ക്ക് അറിവു പകരാന്‍ എത്തുന്നത് പ്രഭാഷകരുടെ നീണ്ട നിര.
ആഗോള രാഷ്ട്രീയ-ഭൗമ സംഘര്‍ങ്ങള്‍ കൂടുകയും ധനകാര്യ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന അഭിപ്രായപ്രകടനങ്ങള്‍ ലോക നേതാക്കള്‍ നടത്തുകയും ചെയ്യുമ്പോള്‍ നിക്ഷേപകര്‍ എങ്ങനെ നീങ്ങണം? ഏതൊക്കെ മേഖലകളായിരുക്കണം മുന്നോട്ടുള്ള ഭാവിയില്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്? നിക്ഷേപ തന്ത്രങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തെല്ലാം? ... തുടങ്ങി നിക്ഷേപവും ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും മറുപടി കണ്ടെത്താനും നിക്ഷേപവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാനുമുള്ള വേദിയാണ് ധനം ബി.എഫ്.എസ്.ഐ സമ്മിറ്റ്.
കേള്‍ക്കാം ഇവരെ
നിക്ഷേപ രംഗത്ത് വര്‍ഷങ്ങളായി തിളങ്ങി നില്‍ക്കുന്ന, ഒരിക്കലെങ്കിലും നേരിട്ട് കാണുകയും കേള്‍ക്കുകയും ചെയ്യണമെന്ന് ചെറുകിട നിക്ഷേപകരും ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ആഗ്രഹിക്കുന്ന നിരവധി പ്രഭാഷകരെയാണ് ധനം ബിസിനസ് മീഡിയ സമ്മിറ്റ് വേദിയിലെത്തിക്കുന്നത്.
പ്രശാന്ത് ജെയ്ന്‍, മുന്‍ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട്
നിക്ഷേപലോകം ഏറെ ആദരവോടെ ഉറ്റുനോക്കുന്ന ഫണ്ട് മാനേജരാണ് പ്രശാന്ത് ജെയ്ന്‍. ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന അനുഭവസമ്പത്താണ് ഇദ്ദേഹത്തിനുള്ളത്. അദ്ദേഹം ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറായി ചുമതല നോക്കിയിരുന്ന 2004-2022 കാലഘട്ടത്തില്‍ എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്റെ ആസ്തി ഏകദേശം 4.4 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്.
പൊറിഞ്ചു വെളിയത്ത്, സ്ഥാപകന്‍ & സിഇഒ, ഇക്വിറ്റി ഇന്റലിജന്‍സ്
രാജ്യത്തെ വാല്യു ഇന്‍വെസ്റ്റിംഗ് രംഗത്തെ നിര്‍ണായ സാന്നിധ്യമാണ് പൊറിഞ്ചു വെളിയത്ത്. രണ്ട് പതിറ്റാണ്ടുമുമ്പ് കൊച്ചി ആസ്ഥാനമായി പോര്‍ട്ട് ഫോളിയോ മാനേജ്മെന്റ് സ്ഥാപനം കെട്ടിപ്പടുക്കാന്‍ ധൈര്യം കാണിച്ച ക്രാന്തദര്‍ശിയായ നിക്ഷേപകന്‍. പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപക സ്ട്രാറ്റജിയെ രാജ്യം ഏറെ ആകാംക്ഷയോടെയാണ് നോക്കുന്നതും.
പ്രിന്‍സ് ജോര്‍ജ്, എംഡി & ഡയറക്റ്റര്‍, ഡിബിഎഫ്എസ്
ഓഹരി നിക്ഷേപത്തിന് അധികം വേരോട്ടമില്ലാതിരുന്ന കാലത്ത് കേരളത്തിലെ ആദ്യത്തെ കോര്‍പറേറ്റ് ബ്രോക്കറേജ് സ്ഥാപനത്തിന് തുടക്കമിട്ട ദീര്‍ഘവീക്ഷണമുള്ള നിക്ഷേപതന്ത്രജ്ഞനാണ് പ്രിന്‍സ് ജോര്‍ജ്. മൂലധന വിപണിയെ കുറിച്ച് ആഴത്തിലുള്ള അറിവാണ് പ്രിന്‍സ് ജോര്‍ജിനെ വ്യത്യസ്തനാക്കുന്നത്.
രഞ്ജിത്ത് ആര്‍.ജി, അസോസിയേറ്റ് ഡയറക്റ്റര്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്
മൂലധന വിപണിയുമായി ബന്ധപ്പെട്ട് കാല്‍ നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍. 1999 മുതല്‍ ജിയോജിത്തിനൊപ്പമുണ്ട്. റീറ്റെയ്ല്‍ ബ്രോക്കറേജ്, ഇക്വിറ്റി ആന്‍ഡ് കറന്‍സി ഡെറിവേറ്റീവ്സ്, മ്യൂച്വല്‍ ഫണ്ട്സ്, പിഎംഎസ്, എഐഎഫ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യം.
എ.കെ പ്രഭാകര്‍, ഇന്‍വെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ്, മുന്‍ റിസര്‍ച്ച് മേധാവി, ഐഡിബിഐ ക്യാപിറ്റല്‍
സ്റ്റോക്ക് മാര്‍ക്കറ്റ് വിശകലന രംഗത്ത് കഴിഞ്ഞ 33 വര്‍ഷമായി സജീവ സാന്നിധ്യമാണ് എ.കെ പ്രഭാകര്‍. ദീര്‍ഘകാല ധന സമ്പാദനത്തിലും അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിലും പ്രാവീണ്യം നേടിയിട്ടുണ്ട്. മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള ഓഹരികളെ നിരന്തരമായി കണ്ടെത്തി നിക്ഷേപിക്കുന്നതിലും വൈദഗ്ധ്യമുണ്ട്. 2015 മുതല്‍ 2024 വരെ ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ആന്‍ഡ് സെക്യൂരിറ്റീസില്‍ റിസര്‍ച്ച് മേധാവിയായിരുന്നു.
അക്ഷയ് അഗര്‍വാള്‍, എംഡി, അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്
ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായുള്ള പ്രവര്‍ത്തനപരിചയമാണ് അക്ഷയ് അഗര്‍വാളിനുള്ളത്. വിപണിയിലെ സജീവ നിക്ഷേപകനും ട്രേഡറുമാണ്. കേരളത്തിലെ പ്രമുഖ ചാനലുകളിലും സിഎന്‍ബിസി, ടിവി18 തുടങ്ങിയ ചാനലുകളിലും സ്ഥിരമായി ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട്. സാമ്പത്തിക ലേഖകനുമാണ്.
Next Story
Videos