വരാനിരിക്കുന്നത് എന്ത്? എങ്ങനെ ബിസിനസ് പ്രതിസന്ധികളെ അതിജീവിക്കാം

സ്വന്തം ബിസിനസിന്റെ ഭാവിയെ കുറിച്ച് സംരംഭകര്‍ ആശങ്കപ്പെട്ടിരുന്ന ഇതുപോലൊരു കാലം മുമ്പുണ്ടായിട്ടുണ്ടാകില്ല. എല്ലാ ബിസിനസ് രംഗത്തെയും കീഴ്‌മേല്‍ മറിക്കുന്ന സാങ്കേതിക, സാമ്പത്തിക, നയപരമായ മാറ്റങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും കോവിഡ് 19, അത്തരം ഡിസ്‌റപ്ഷനുകളെയെല്ലാം അപ്രസക്തമാക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ലോക സമ്പദ് വ്യവസ്ഥകളെ, അതിശക്തമായ ബിസിനസ് കോര്‍പ്പറേറ്റുകളെ എന്നുവേണ്ട എല്ലാ രംഗത്തെയും കോവിഡ് പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു.

ഇപ്പോള്‍ ഓരോ സംരംഭകനും സ്വയം അല്‍പ്പം ആശങ്കയോടെ ആരായുന്ന ചോദ്യമുണ്ട്; എന്റെ ബിസിനസിന്റെ ഭാവിയെന്താകും? എന്താണ് ഇനി ഓരോ രംഗത്തും വരാനിരിക്കുന്നത്? നിലവിലുള്ള പ്രതിസന്ധികളെ അതിജീവിക്കാന്‍ എന്തെല്ലാം വഴികളാണ് സ്വീകരിക്കേണ്ടത്?

യഥാര്‍ത്ഥത്തില്‍ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ഇന്നത്തെ പല ബിസിനസുകളുടെയും മുന്നോട്ടുള്ള യാത്ര തന്നെ ഉറപ്പാക്കുക. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഇപ്പോള്‍ ബിസിനസുകാര്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ അതിജീവനത്തിനായുള്ള മാര്‍ഗ്ഗങ്ങളും.

ആരാണ് 'ബി്ഗ് പിക്ചര്‍' നല്‍കുക

ബിസിനസുകളെ ചെറിയൊരു വീക്ഷണകോണില്‍ നിന്ന് നോക്കി തീരുമാനങ്ങളെടുക്കേണ്ട കാലം കഴിഞ്ഞു. ബിസിനസ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ പാരമ്പര്യം പലര്‍ക്കും ഉണ്ടായേക്കാം. എന്നിരുന്നാലും അവര്‍ ഇതുവരെ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍, കോവിഡ് 19 വന്നതിനുശേഷം, ബിസിനസുകളുടെ ഭാവിയും സാധ്യതകളും വിലയിരുത്തുന്നത് ഒരു പക്ഷേ വസ്തുനിഷ്ഠമാകണമെന്നില്ല. കാരണം, സാഹചര്യങ്ങള്‍ അത്രമേല്‍ കീഴ്‌മേല്‍ മറിഞ്ഞു കഴിഞ്ഞു.

അപ്പോള്‍, ബിസിനസുകളുടെ ഭാവിയും നിലവിലെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് നിലനില്‍ക്കാനുള്ള വഴികളും എങ്ങനെ അറിയാം?

അതിനുള്ള മികച്ച പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ധനം ഓണ്‍ലൈന്‍ ഡോട്ട് കോം. അടുത്ത വ്യാഴാഴ്ച, അതായത് ജൂലൈ 30ന് വൈകീട്ട് ആറു മണി മുതല്‍ ഏഴര വരെ നടക്കുന്ന ഓണ്‍ലൈന്‍ പാനല്‍ സെഷനില്‍ വ്യവസായ പ്രമുഖരില്‍ നിന്ന് കാര്യങ്ങള്‍ കൃത്യമായി ഗ്രഹിക്കാനുള്ള അവസരമാണ് ലഭിക്കുക.

സംവദിക്കാനെത്തുന്നത് പ്രമുഖര്‍

സംരംഭക ജീവിതത്തില്‍ പ്രതിസന്ധികളെ അതിജീവിക്കുകയും അവയെല്ലാം വിദഗ്ധമായി മറികടന്ന് ആദരിക്കപ്പെടുന്ന പ്രസ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്ത ബിസിനസ് പ്രമുഖരാണ് ഓണ്‍ലൈന്‍ പാനല്‍ സെഷനില്‍ സംസാരിക്കുന്നത്. ഐബിഎസ് ഗ്രൂപ്പിന്റെ സ്ഥാപകനും എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ വി കെ മാത്യൂസ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി, പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ് മാനേജിംഗ് ഡയറക്റ്റര്‍ ജോണ്‍ കെ പോള്‍, ജ്യോതി ലബോറട്ടറീസ് ജോയ്ന്റ് മാനേജിംഗ് ഡയറക്റ്റര്‍ ഉല്ലാസ് കമ്മത്ത് എന്നിവരാണ് പാനലിസ്റ്റുകള്‍.

എന്നാണ് ഓണ്‍ലൈന്‍ സെഷന്‍: ജൂലൈ 30ന്

സമയം: വൈകീട്ട് ആറുമണി മുതല്‍ ഏഴര വരെ

എങ്ങനെ പങ്കെടുക്കാം: സംസ്ഥാനത്തെ സംരംഭക സമൂഹത്തിനായി തികച്ചും സൗജന്യമായാണ് ധനം ഓണ്‍ലൈന്‍ ഈ ഓണ്‍ലൈന്‍ പാനല്‍ സെഷന്‍ നടത്തുന്നത്. എന്നിരുന്നാലും മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ വേണം.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം:https://bit.ly/2X1OcSe ലിങ്കിലൂടെ.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ: 808 658 2510

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it