സ്വര്‍ണം പിന്നേം വീണു, വിവാഹ പര്‍ച്ചേസുകാര്‍ക്ക് ആശ്വാസം; വാങ്ങും മുന്‍പ് ഇന്നത്തെ വിലയറിയാം

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,815 രൂപയും പവന് 360 രൂപ താഴ്ന്ന് 54,520 രൂപയുമായി. ഇന്നലെ 120 രൂപയുടെ കുറവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 55,000 രൂപ വരെ എത്തിയ ശേഷമാണ് സ്വര്‍ണത്തില്‍ തിരിച്ചിറക്കം തുടങ്ങിയത്.

18 കാരറ്റ് സ്വര്‍ണ വിലയും 40 രൂപ കുറഞ്ഞ് 5,660 രൂപയിലെത്തി. വെള്ളിവിലയും കുറയുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപയാണ് വില.
കുറവിന് കാരണം
നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭം എടുക്കുന്നതും യു.എസ് ഡോളര്‍ ശക്തി പ്രാപിച്ചതുമാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കിയത്. യു.എസ് ട്രഷറി വരുമാനം 25 ശതമാനം വര്‍ധിച്ചതോടെ ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിച്ചു. ചൈനീസ് ഉത്പന്നങ്ങള്‍ക്കെല്ലാം 60 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപവും ഡോളറിന് കരുത്തു നല്‍കി. അന്താരാഷ്ട്ര സ്വര്‍ണ വില കഴിഞ്ഞ രണ്ട് ദിവസമായി ഇടിവിലാണ്. ഇന്നലെ 0.55 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2,444.97 ഡോളറില്‍
വസാനിപ്പിച്ച സ്വര്‍ണം ഇന്ന് വീണ്ടും 0.68 ശതമാനം ഇടിഞ്ഞ് 2,428.44 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
മറ്റ് പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ ദുര്‍ബലമായെങ്കിലും രൂപയ്ക്ക് കാര്യമായ ഗുണം ചെയ്തില്ല. ഇറക്കുമതി സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങാന്‍ രംഗത്തെത്തിയതോടെ രൂപയുടെ മൂല്യം 8.366 രൂപ വരെയെത്തിയിരുന്നു.
സ്വര്‍ണത്തില്‍ ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍. ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുന്നതും മറ്റ് ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില കൂട്ടുമെന്നാണ് കരുതുന്നത്.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 54,520 രൂപയാണ്. പക്ഷെ ഒരു പവന്‍ ആഭരണം സ്വന്തമാക്കാന്‍ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും മറ്റ് നികുതികളുമടക്കം 59,000 രൂപയ്ക്ക് മുകളില്‍ വേണ്ടി വരും. പണിക്കൂലി ഓരോ കടകളിലും വ്യത്യസ്തമാണെന്നതിനാല്‍ ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും വ്യത്യാസം വരാം.
Related Articles
Next Story
Videos
Share it