വ്യാപാരത്തിന് ഉണർവ് നൽകാൻ ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവം

കേരളത്തിലെ മാധ്യമങ്ങളും വ്യാപാരി സമൂഹവും ചേർന്നു നടത്തുന്ന ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവം ഇന്നു തുടങ്ങി. കൂടുതൽ ഉപഭോക്‌താക്കളെ വിപണിയിലേക്ക് ആകർഷിക്കുക വഴി, പ്രളയശേഷം തളർച്ച നേരിടുന്ന വ്യവസായ സമൂഹത്തിന് ഉത്തേജനം പകരുകയാണ് മേളയുടെ ലക്ഷ്യം.

മേളയ്ക്ക് സർക്കാർ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നുമുതൽ ഡിസംബർ 16 വരെയാണു മേള. വ്യാപാരികൾക്കു രജിസ്ട്രേഷൻ ആവശ്യമില്ല.

ഇതിനായി ഉപഭോക്താക്കൾ ചെയ്യേണ്ടത്: 1000 രൂപയിൽ കൂടുതൽ വിലയ്ക്ക് എന്തു സാധനം വാങ്ങിയാലും ജികെഎസ്‌യു (GSKU) എന്ന് ടൈപ്പ് ചെയ്ത് 9995811111 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുക. നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ ലഭിക്കും.

കല്യാൺ ഗ്രൂപ്പിന്റെ ഒരു കോടി വിലയുള്ള ഫ്ളാറ്റാണ് ബമ്പർ സമ്മാനം.

Related Articles

Next Story

Videos

Share it