കേരളത്തിന്റെ പുനർനിർമ്മിതിയിൽ പങ്കുചേർന്ന് ഹാവേല്‍സ്, ഉല്പന്നങ്ങൾ 40% വിലക്കുറവിൽ

വെള്ളപ്പൊക്കത്തില്‍ നശിച്ച ഇലക്ട്രിക് ഉപകരണങ്ങള്‍ക്കു പകരം ചെലവു കുറച്ച് പുതിയവ വാങ്ങുന്നതിന് ഗാർഹിക ഉപഭോക്താക്കളെ സഹായിക്കാൻ ഹാവേല്‍സ് ഇന്ത്യ.

ഇതിന്റെ ഭാഗമായി ഹാവേല്‍സ് ഇന്ത്യയുടെ എല്ലാ കൺസ്യൂമർ ഉല്‍പ്പന്നങ്ങളും സെപ്റ്റംബര്‍ 30വരെ ജിഎസ്ടി ഉള്‍പ്പടെ 40 ശതമാനം വിലക്കുറവില്‍ ലഭ്യമാകും. ഹാവേല്‍സിന്റെ എല്ലാ ഡീലര്‍മാരും റീട്ടെയില്‍ നെറ്റ്‌വര്‍ക്കും കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി ഈ ദൗത്യത്തില്‍ പങ്കുചേരുമെന്ന് കമ്പനി അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള കോളുകള്‍ക്കായി പ്രത്യേക ടോള്‍-ഫ്രീ നമ്പറും (18001031313) ഒരുക്കിയിട്ടുണ്ട് . തൊട്ടടുത്തുള്ള ഡീലര്‍മാര്‍, റീട്ടെയിലുകാര്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും ഹാവേല്‍സ് ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, സഹായങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും ഈ നമ്പറിലൂടെ സാധ്യമാകും.

ഹാവേല്‍സ് ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന നല്‍കിയിരുന്നു.

കേരളത്തിന്റെ പുനഃനിര്‍മ്മിതിക്കായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹാവേല്‍സ് ഇന്ത്യ കേരളം,തമിഴ്‌നാട് ബിസിനസ് യൂണിറ്റ് മേധാവി എം.പി. മനോജ് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it