ഡാറ്റ അനലിറ്റിക്സ് വമ്പന്മാർക്ക് മാത്രമല്ല , നിങ്ങൾക്കും ഉപയോഗപ്പെടുത്താം

ഏത് ബിസിനസിന്റെയും വിജയം നിര്‍ണയിക്കുന്ന ഒരേ ഒരു ഘടകമേയുള്ളു, അതിന്റെ ഉപഭോക്താക്കള്‍. അനുദിനം കൂടുതല്‍ ഉപഭോക്താക്കള്‍ വന്നുകൊണ്ടിരുന്നാല്‍ ബിസിനസ് മുന്നേറും. അവര്‍ കൊഴിഞ്ഞുപോയാല്‍ ബിസിനസ് തകരും.

ആരാണ് ഉപഭോക്താവ്, എന്താണ് അവരുടെ ആവശ്യം, ഒരിക്കല്‍ വന്ന ഉപഭോക്താവിനെ എങ്ങനെ പിടിച്ചുനിര്‍ത്താം, പുതിയ ആള്‍ക്കാരിലേക്ക് എങ്ങനെ ഇറങ്ങിച്ചെല്ലാം തുടങ്ങിയ കാര്യങ്ങളറിയാതെ ബിസിനസ് നടത്തിപ്പ് അസാധ്യമായിരിക്കുന്നു. വന്‍കിട കമ്പനികള്‍ ഡാറ്റ അനലിറ്റിക്‌സ് വഴി ഇക്കാര്യങ്ങളെല്ലാം വിശകലനം ചെയ്ത് ബിസിനസ് വളര്‍ത്തുമ്പോള്‍ പരമ്പരാഗത രീതിയില്‍ തന്നെ മുന്നോട്ടുപോകുന്ന ചെറുകിട, ഇടത്തരം കമ്പനികള്‍ കൂടുതല്‍ ദുര്‍ബലരായും മാറുന്നു.

ചെറുകിട കമ്പനികള്‍ക്കും ഡാറ്റ വിശകലനം സാധിക്കും, അനായാസമായി

ബിസിനസിലെ ഡാറ്റ വിശകലനം വലിയ റോക്കറ്റ് സയന്‍സൊന്നുമല്ല. പണ്ട് മൊബീല്‍ ഫോണ്‍ കൈകൊണ്ട് തൊടാന്‍ മടിച്ചിരുന്നവര്‍, വീഡിയോ കോള്‍ ചെയ്യാന്‍ മടിച്ചവര്‍, വാട്‌സാപ്പ് അയക്കാത്തവര്‍ ഒക്കെ ഇപ്പോള്‍ കോവിഡ് വന്നതോടെ ഇക്കാര്യങ്ങളിലെല്ലാം കൈത്തഴക്കം വന്നവരായില്ലേ. അതുപോലെ ഒന്നുമനസ്സ് വെച്ചാല്‍ ഏത് ബിസിനസുകാരനും സ്വന്തം ബിസിനസിലെ ഡാറ്റ വിശകലനം ചെയ്യാം. കൃത്യമായ തീരുമാനങ്ങളെടുക്കാം. ബിസിനസ് വളര്‍ത്താം.

കേരളത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുണ്ടോ? അവരും നടത്തണം ഡാറ്റ അനലിറ്റിക്‌സ്. എന്ത് തുടങ്ങിയാലും ഉപഭോക്താവിന്റെ ആവശ്യങ്ങളറിയാതെയാണെങ്കില്‍ കാര്യമില്ലല്ലോ?

ഈ സാഹചര്യത്തില്‍ ധനം ഓണ്‍ലൈന്‍ ഡോട്ട് കോം കേരളത്തിലെ ബിസിനസ് സമൂഹത്തിന് ഏറെ ഉപകാരപ്പെടുന്ന വെബിനാര്‍ സംഘടിപ്പിക്കുകയാണ്. ഡാറ്റ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുത്ത് ബിസിനസ് വളര്‍ത്താനുള്ള വഴികളാണ് വെബിനാറില്‍ ചര്‍ച്ച ചെയ്യുന്നത്.

നിങ്ങള്‍ ഒരു ഹോസ്പിറ്റലോ ഹോട്ടലോ നടത്തുന്ന വ്യക്തിയാകട്ടേ. അല്ലെങ്കില്‍ ഒരു മാനുഫാക്ചറാകട്ടേ എന്താണ് നിങ്ങളുടെ ഡാറ്റ? അതില്‍ നിന്ന് എങ്ങനെ ബിസിനസ് വളര്‍ത്താന്‍ പറ്റും? നിങ്ങളുടെ ബിസിനസില്‍ ഡാറ്റ അനലിറ്റിക്‌സ് എങ്ങനെ ഉള്‍ച്ചേര്‍ക്കാം തുടങ്ങിയ കാര്യങ്ങളാണ് വെബിനാറില്‍ പറയുന്നത്.

പുതിയ സാങ്കേതിക വിദ്യകള്‍ ലോകത്തെ എല്ലാ രംഗത്തും പിടിമുറുക്കുമ്പോള്‍ കേരളത്തിലെ സാധാരണ സംരംഭകര്‍ പിന്തള്ളപ്പെടാതിരിക്കാന്‍ സഹായിക്കും വിധമാണ് വെബിനാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

തൃശൂരില്‍ നിന്ന് അമേരിക്കയിലെത്തി ആഗോളവമ്പന്മാരിലേക്ക്

പുതിയ കാലത്ത് ബിസിനസുകള്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിച്ചിരിക്കേണ്ട ഡാറ്റ അനലിറ്റിക്‌സിനെ കുറിച്ച് ബിസിനസ് സമൂഹത്തോട് സംസാരിക്കാന്‍ വരുന്നത് ഈ രംഗത്തെ പ്രമുഖനായ കണ്‍സള്‍ട്ടന്റ് സുരേഷ് കൊച്ചാട്ടിലാണ്. തൃശൂര്‍ എന്‍ജിനീയറിംഗ് കോളെജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്ത സുരേഷ് കൊച്ചാട്ടില്‍ ഡാറ്റ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദമെടുത്തിരിക്കുന്നത് ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്.

രാജ്യത്തിനകത്തും പുറത്തുമായി നിരവധി കമ്പനികളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുണ്ട് സുരേഷ് കൊച്ചാട്ടിലിന്. ടെക്‌നോളജി, ടെലി കമ്മ്യൂണിക്കേഷന്‍, ഓട്ടോമൊബീല്‍ ഡിസ്ട്രിബ്യൂഷന്‍ തുടങ്ങി നിരവധി മേഖലകളിലെ ആഗോള പ്രശസ്തി നേടിയ കമ്പനികളില്‍ വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ലോകമെമ്പാടുമുള്ള ഒട്ടനവധി കമ്പനികള്‍ക്ക് ഡാറ്റ സയന്‍സില്‍ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കി വരുന്നു.

''ഡാറ്റ എന്നാല്‍ എന്താണ്? ബിസിനസില്‍ അതിന്റെ പ്രസക്തി എന്താണ്? ഓരോ ബിസിനസുകാര്‍ക്കും എങ്ങനെ അത് സ്വന്തം ബിസിനസില്‍ പ്രായോഗികമാക്കാം? എന്തെല്ലാം കാര്യങ്ങളാണ് അതിന് സംരംഭകര്‍ ചെയ്യേണ്ടത്? തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുക. പരമ്പരാഗത രീതികളില്‍ നിന്ന് മാറി പുതിയ കാലത്തിന്റെ ശാസ്ത്രീയ മാര്‍ഗങ്ങളിലേക്ക് ബിസിനസുകാര്‍ വന്നില്ലെങ്കില്‍ ഇനി ബിസിനസ് നടത്തിപ്പ് തന്നെ അസാധ്യമാകും. അതുകൊണ്ട് ഈ സാഹചര്യത്തില്‍ പുതിയ കാര്യങ്ങള്‍ പരിചിതമാക്കുക, അവ ബിസിനസില്‍ ഉള്‍ക്കൊള്ളിക്കുക എന്നിവയെല്ലാം ആവശ്യം വേണ്ട കാര്യവുമാണ്,'' സുരേഷ് കൊച്ചാട്ടില്‍ പറയുന്നു.

ടാറ്റ ടെലി ബിസിനസ് സര്‍വീസസാണ് വെബിനാറിന്റെ മുഖ്യസ്‌പോണ്‍സര്‍.

നാളെ വൈകീട്ട് നാല് മണിമുതല്‍ ഏഴ് മണി വരെയാണ് വെബിനാര്‍. വെറും 100 പേര്‍ക്ക് മാത്രമേ സംബന്ധിക്കാന്‍ സാധിക്കൂ. വെബിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേഗം ഈ നമ്പറില്‍ ബന്ധപ്പെടുക.

Register: https://rb.gy/yhxnyf

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles
Next Story
Videos
Share it