'ഇന്ത്യ സ്‌കില്‍സ് കേരള' രജിസ്‌ട്രേഷന്‍ 31 വരെ
'ഇന്ത്യ സ്‌കില്‍സ് കേരള 2020' നൈപുണ്യമേളയിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 വരെ നീട്ടി. വിദ്യാര്‍ത്ഥികളുടെ താല്‍പര്യം പരിഗണിച്ച് തീയതി ദീര്‍ഘിപ്പിച്ചതിലൂടെ കൂടുതല്‍ പേരുടെ പങ്കാളിത്തം ഉറപ്പാക്കാനാകുമെന്ന് സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെയും (കെയ്‌സ്) വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് 'ഇന്ത്യ സ്‌കില്‍സ് കേരള 2020' നൈപുണ്യമേള സംഘടിപ്പിക്കുന്നത്. 42 നൈപുണ്യ ഇനങ്ങളുള്ള മത്സരത്തില്‍ സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് മത്സരിച്ച് മികച്ച സമ്മാനം കരസ്ഥമാക്കാം.
ജില്ലാതല മത്സരങ്ങള്‍ ജനുവരി 15 മുതല്‍ 20 വരെയും മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ജനുവരി 27 മുതല്‍ 31 വരെയും നടക്കും. സംസ്ഥാനതല മത്സരങ്ങള്‍ ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് സ്വപ്ന നഗരിയിലാണ് നടക്കുക.
വിദ്യാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും ഇന്ത്യ സ്‌കില്‍സ് കേരള 2018 ലെ മത്സരങ്ങളിലെ പങ്കാളിത്തം കണക്കിലെടുത്ത് ഐ.ടി മേഖലയിലെ സാധ്യതകളും ആധുനിക സാങ്കേതികവിദ്യയും പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് ഇത്തവണ പുതിയ നൈപുണ്യ മത്സരയിനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
സംസ്ഥാനതല ജേതാക്കള്‍ക്ക് 'വേള്‍ഡ് സ്‌കില്‍സ് ഇന്ത്യ 2020'ല്‍ പങ്കെടുക്കുന്നതിനും ദേശീയതല ജേതാക്കള്‍ക്ക് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന 'വേള്‍ഡ് സ്‌കില്‍സ് 2021' ല്‍ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും.എല്ലാ ഗവണ്‍മെന്റ് ഐടിഐകളിലും രജിസ്‌ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശിറശമസെശഹഹസെലൃമഹമ.രീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9496327045.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline