ഇന്റർസൈറ്റ് സിഎംഡി എബ്രഹാം ജോർജ് ദേശീയ ടൂറിസം ഉപദേശക സമിതിയംഗം

ടൂറിസം മന്ത്രാലയത്തിന്റെ ദേശീയ ടൂറിസം ഉപദേശക സമിതി (National Tourism Advisory Council) അംഗമായി ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഏബ്രഹാം ജോർജിനെ നാമനിർദേശം ചെയ്തു.

നാലുവർഷത്തോളം അദ്ദേഹം കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. കേരള സർക്കാരിന്റെ മികച്ച പ്രാദേശിക ടൂർ ഓപ്പറേറ്റർ പുരസ്‌കാരവും നേടിയിട്ടുണ്ട്.

കേന്ദ്ര മന്ത്രാലയത്തിന് ടൂറിസം സംബന്ധമായ വിഷയങ്ങളിൽ വിദഗ്ധോപദേശം നൽകുകയാണ് കൗൺസിലിന്റെ ചുമതല.

കെ.ടി.എം ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്‌റ്റി, അസോസിയേഷൻ ഓഫ് ഡൊമസ്‌റ്റിക് ടൂർ ഓപ്പറേറ്റർ ഒഫ് ഇന്ത്യ (അഡ്റ്റോയി) ചെയർമാൻ, കേരള ടൂറിസം ഉപദേശക സമിതി അംഗം, സെൻട്രൽ എക്സൈസ് ആൻഡ് കസ്‌റ്റംസ് പ്രാദേശിക ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കൊച്ചിയിൽ 1996 ൽ ആരംഭിച്ച ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസിന് രാജ്യത്തെ പ്രധാന നഗരങ്ങളിലും യു.കെ., കാനഡ എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്.

Related Articles

Next Story

Videos

Share it