Begin typing your search above and press return to search.
ഫാംഫെഡ് ഉത്പന്നങ്ങള്‍ ഇനി കീര്‍ത്തി നിര്‍മല്‍ ശൃംഖലകള്‍ വഴി
സുഗന്ധവ്യഞ്ജന ബ്രാന്‍ഡായ ഫാംഫെഡിന്റെ ഉത്പന്നങ്ങള്‍ ഇനി കീര്‍ത്തി നിര്‍മലിന്റെ വിപണന ശൃംഖലകള്‍ വഴി ലഭ്യമാകും. അരി ഉത്പാദന കമ്പനിയായ കീര്‍ത്തി നിര്‍മലും ഫാം ഫെഡും ഇതിനായി കരാറിലേര്‍പ്പെട്ടു.
25 വര്‍ഷമായി കേരളത്തിനകത്തും പുറത്തും സജീവമായ കമ്പനിയാണ് കീര്‍ത്തി നിര്‍മല്‍. 15 ഇനം അരികള്‍ കൂടാതെ ശര്‍ച്ചര, പഞ്ചസാര, ഉപ്പ് തുടങ്ങിയ ഉത്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നു. എഫ്.എം.സി.ജി വിഭാഗത്തില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
2008 ല്‍ കോഴിക്കോട് ആസ്ഥാനമായി കാര്‍ഷിക രംഗത്ത് പ്രവര്‍ത്തനമാരംഭിച്ച സഹകരണ സംരംഭമായ സതേണ്‍ ഗ്രീന്‍ ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മള്‍ട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ബ്രാന്‍ഡാണ് ഫാം ഫെഡ്.
ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ ഫാംഫെഡുമായുള്ള സഹകരണം സഹായിക്കുമെന്ന് കീര്‍ത്തി നിര്‍മല്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസ് പറഞ്ഞു. ഫാം ഫെഡ് ഉത്പന്നങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ പുതിയ സഹകരണത്തിലൂടെ സാധിക്കുമെന്ന് ഫാംഫെഡ് ചെയര്‍മാന്‍ രാജേഷ് ചന്ദ്രശേഖരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
Next Story