Begin typing your search above and press return to search.
കേരള മോഡല്‍ ഒഡീഷയിലേക്കും; ₹164 കോടിയുടെ ഓര്‍ഡര്‍ സ്വന്തമാക്കി കെല്‍ട്രോണ്‍
ഇലക്ട്രോണിക്‌സ് സാങ്കേതികരംഗത്ത് സംസ്ഥാനത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് (കെല്‍ട്രോണ്‍) ഒഡീഷയില്‍ നിന്ന് 164 കോടി രൂപയുടെ ഓര്‍ഡര്‍. ഒഡീഷയിലുള്ള ഒറീസ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ (OCAC) നിന്ന് 6,974 സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നത്.
164 കോടി രൂപയുടെ ഈ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനൊപ്പം അവയുടെ കമ്മീഷനിംഗ്, ഓപ്പറേഷന്‍, കണ്ടന്റ് സ്റ്റോറേജും ഡിസ്ട്രിബ്യൂഷന്‍ സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടെയുള്ള മൂന്നുവര്‍ഷത്തേക്കുള്ള മെയിന്റനന്‍സ് സേവനങ്ങളും കെല്‍ട്രോണ്‍ നല്‍കുന്നതാണ്.
2016 മുതല്‍ സംസ്ഥാനമൊട്ടാകെ വിവിധ സ്‌കൂളുകളിലായി നാല്‍പ്പത്തി അയ്യായിരം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കെല്‍ട്രോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെത്തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നു. ഇതിന്റെ ചുവടുവച്ചാണ് ഒഡീഷയിലും കേരള മോഡല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നത്.
2016 മുതല്‍ സംസ്ഥാനമൊട്ടാകെ വിവിധ സ്‌കൂളുകളിലായി 45,000 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ കെല്‍ട്രോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെത്തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നു. ഇതിന്റെ ചുവടുവച്ചാണ് ഒഡീഷയിലും കേരള മോഡല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നത്.
നാവികസേനയുടെ കീഴിലുള്ള ആലുവയിലെ നാവിക പ്രതിരോധ ഉപകരണ സംഭരണശാലയുടെ സ്ഥലത്ത് കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് സജ്ജമാക്കിയ 2 മെഗാവാട്ട് സൗര വൈദ്യുത നിലയം ഡിസംബര്‍ 24ന് ഉദ്ഘാടനം ചെയ്തിരുന്നു.
കേരളത്തില്‍ ഇലക്ട്രോണിക്‌സ് മേഖലയ്ക്ക് അത്ര പ്രചാരമില്ലാത്ത കാലത്താണ് കെല്‍ട്രോണ്‍ സ്ഥാപിതമാകുന്നത്. 1973 ആഗസ്റ്റ് 30ന് സ്ഥാപിതമായ കെല്‍ട്രോണ്‍ 1,000 കോടി രൂപ വിറ്റുവരവ് എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്.
Next Story
Videos