സ്വര്‍ണത്തിന് ഇന്നും വില കുറഞ്ഞു, നികുതിയും പണിക്കൂലിയുമടക്കം ഇന്നത്തെ വില ഇങ്ങനെ

അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് പവന് 1,120 രൂപ കുറഞ്ഞുവെന്നത് ആഭരണപ്രേമികള്‍ക്കും വ്യാപാരികള്‍ക്കും ഒരുപേലെ ആശ്വാസം പകരുന്നു.

ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,575 രൂപയായി. പവന്‍ വില 200 രൂപ താഴ്ന്ന് 52,600 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,475 രൂപയായി. അതേ സമയം വെള്ളി വില ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 94 രൂപയായി.

വിലക്കുറവിന് പിന്നില്‍

അന്താരാഷ്ട്ര വിപണിയിലുണ്ടായ ചാഞ്ചാട്ടമാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി സ്‌പോട്ട് സ്വര്‍ണ വില ഇടിവിലാണ്. ചൊവ്വാഴ്ച 0.60 ശതമാനവും ഇന്നലെ 0.91 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഇന്നലെ ഔൺസിന് 2,320 ഡോളറായിരുന്ന സ്വര്‍ണ വില വ്യാപാരാന്ത്യത്തില്‍ 2,297.91 ഡോളറായി കുറഞ്ഞു. ഇന്ന് രാവിലെ 0.03 ശതമാനത്തിന്റെ നേരിയ നേട്ടത്തോടെ 2,298 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. അമേരിക്കയുടെ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനെ കുറിച്ച് വ്യക്തതയായിട്ടില്ല. നിരക്ക് ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായ നിരക്കും (ട്രഷറി ബോണ്ട് യീല്‍ഡ്) കൂടുതലായിരിക്കും. ഇത് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കും. ഇതാണ് വില കുറയാന്‍ കാരണം.

ഇന്നൊരു പവന്‍ ആഭരണത്തിന് നല്‍കേണ്ട വില

ഇന്നൊരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600 രൂപ. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവ ചേര്‍ത്താല്‍ 56,940 രൂപ കൊടുത്താല്‍ ഇന്ന് ഒരു പവന്‍ ആഭരണം കിട്ടും. അതേസമയം, പല സ്വര്‍ണക്കടകളിലും ആഭരണത്തിന്റെ ഡിസൈനിന് ആനുപാതികമായി പണിക്കൂലി വ്യത്യസ്തമാണ്. ചില ആഭരണങ്ങള്‍ക്ക് ബ്രാന്‍ഡ് അനുസരിച്ച് പണക്കൂലി 20 ശതമാനത്തിനും മുകളിലായിരിക്കും.

കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംഗമം കൊച്ചിയില്‍! വരൂ ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29 ന് നടക്കുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിലേക്ക്

ടാറ്റാ സ്റ്റീല്‍ ഗ്ലോബല്‍ സി.ഇ.ഒ ടി.വി നരേന്ദ്രന്‍ മുഖ്യാതിഥി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധന്‍ ആദിത്യ ബെര്‍ലിയയുടെ മാസ്റ്റര്‍ ക്ലാസ്. ആയിരത്തിലധികം പ്രമുഖ ബിസിനസുകാര്‍ പങ്കെടുക്കുന്നു. രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കു: dhanambusinesssummit.com | 9072570055

Related Articles
Next Story
Videos
Share it